ഹരിപ്പാട് ചെന്നിത്തല അടക്കം തോൽക്കും? പ്രതിഭയ്ക്ക് 8000 വോട്ട് ഭൂരിപക്ഷം, ആലപ്പുഴയിൽ സിപിഎം കണക്ക് കൂട്ടൽ
ആലപ്പുഴ: 9 മണ്ഡലങ്ങളുളള ആലപ്പുഴ ജില്ല ഇത്തവണയും ഇടതുമുന്നണി തൂത്തുവാരുമെന്ന് സിപിഎം കണക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ ഫലം ആലപ്പുഴ ജില്ലയില്‍ ഇക്കുറിയും ആവര്‍ത്തിക്കും എന്നാണ് സിപിഎം വോട്ടെടുപ്പിന് ശേഷമുളള പരിശോധനയില്‍ നിന്നും എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം.
ആകെയുളള 9ല്‍ ഒരു സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയസാധ്യത. ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട അരൂര്‍ തിരിച്ച് പിടിക്കും എന്നാണ് സിപിഎം വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ

ഷാനിമോളുടെ അരൂർ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ 8 സീറ്റുകളിലും ഇടത് മുന്നണിയാണ് ആലപ്പുഴയില്‍ വിജയിച്ചത്. അരൂര്‍ എംപിയായ എഎം ആരിഫ് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച പശ്ചാത്തലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മണ്ഡലം പിടിച്ചു. ഷാനിമോള്‍ ഉസ്മാന് ആണ് ഇടത് കോട്ട പിടിച്ചെടുത്തത്. ഇത്തവണയും ഷാനിമോളെ തന്നെയാണ് മണ്ഡലത്തില്‍ യുഡിഎഫ് പരീക്ഷിച്ചിരിക്കുന്നത്.

ദലീമയെന്ന് സിപിഎം
ദലീമ ജോജോയാണ് അരൂരിലെ ഇടത് സ്ഥാനാര്‍ത്ഥി. 5500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദലീമ മണ്ഡലം തിരിച്ച് പിടിക്കും എന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍. അതേസമയം 5000 മുതല്‍ 10000 വോട്ടിന്റെ വരെ ഭൂരിപക്ഷത്തില്‍ ഷാനിമോള്‍ ജയിക്കും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. ചെങ്ങന്നൂര്‍ ഇത്തവണ സജി ചെറിയാന് വന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുമെന്ന് സിപിഎം കരുതുന്നു

ചിത്തരഞ്ജന് 10788 വരെ
15000 മുതല്‍ 20000 വരെ ഭൂരിപക്ഷം ചെങ്ങന്നൂരില്‍ സജി ചെറിയാന് സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാവും ചെങ്ങന്നൂരിലെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. ശക്തമായ മത്സരം നടന്ന ആലപ്പുഴയില്‍ പിപി ചിത്തരഞ്ജന് 10788 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐസക് ഇല്ലാത്ത ആലപ്പുഴയില്‍ കെഎസ് മനോജിലൂടെ അട്ടിമറിയാണ് യുഡിഎഫ് പ്രതീക്ഷ.

10,850 വോട്ടിന്റെ ഭൂരിപക്ഷം
മന്ത്രി ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എച്ച് സലാം 10,850 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ച് നിയമസഭയിലേക്ക് എത്തും എന്നാണ് സിപിഎം നിഗമനം. സുധാകരനെ വീണ്ടും മത്സരിപ്പിക്കാത്തതിനെതിരെ ജില്ലാ കമ്മിറ്റിയില്‍ നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ജി സുധാകരന് വ്യക്തി സ്വാധീനത്താല്‍ പിടിച്ച വോട്ടുകള്‍ സലാമിന്റെ കണക്കില്‍ സിപിഎം കൂട്ടിയിട്ടില്ല.

ചേര്‍ത്തലയില്‍ പി പ്രസാദ്
മാവേലിക്കരയില്‍ എംഎസ് അരുണ്‍ കുമാര്‍ 15000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും എന്നാണ് സിപിഎം കണക്ക് കൂട്ടല്‍. കുട്ടനാട്ടില്‍ 7000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം 4500 വോട്ടിന്റെ ഭൂരിപക്ഷം നേടി ജയിക്കും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. ചേര്‍ത്തലയില്‍ പി പ്രസാദിന് 12500 വോട്ടിന്റെ ഭൂരിപക്ഷം സിപിഎം പ്രതീക്ഷിക്കുന്നു.

8000 വോട്ടിന്റെ ഭൂരിപക്ഷം
ശക്തമായ മത്സരം നടന്ന കായംകുളം സീറ്റ് യു പ്രതിഭ നിലനിര്‍ത്തും. 8000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതിഭയ്ക്ക് സിപിഎം കായംകുളത്ത് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ അരിത ബാബു മണ്ഡലത്തില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി അടക്കം അരിത ബാബുവിന് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു. 2000 മുതല്‍ 5000 വരെ ഭൂരിപക്ഷം നേടി അരിത വിജയിക്കും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍.

ഹരിപ്പാടും ഇത്തവണ വിജയസാധ്യത
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ഇത്തവണ വിജയസാധ്യത ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. ആര് സജിലാല്‍ ആണ് ഹരിപ്പാട് ഇടത് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ വോട്ട് അവരുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടില്ലെങ്കില്‍ ചെന്നിത്തലയ്ക്ക് 5000 ഭൂരിപക്ഷം ലഭിച്ചേക്കും. ബിജെപിയുടെ വോട്ടുകള്‍ അവര്‍ക്ക് തന്നെ ലഭിച്ചാല്‍ സജിലാല്‍ 1000 മുതല്‍ 5000 വരെ വോട്ടിന് വിജയിക്കാനുളള സാധ്യതയും സിപിഎം കാണുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications