ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളി മാറ്റിപ്പിടിക്കാന്‍ സിപിഎം; കൈവിട്ട അരൂരില്‍ കെവി തോമസിനെ വജ്രായുധമാക്കും, ഇടത് പരീക്ഷണം ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: ഒരു കാലത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഏറ്റവും വിശ്വസ്തനായ നേതാവായിരുന്നു കെവി തോമസ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന കെവി തോമസ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പോടെ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു.

കൂടാതെ കെവി തോമസിന്റെ ആവശ്യങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം വഴങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഇതിന് പിന്നാലെ അദ്ദേഹം എല്‍ഡിഎഫിനൊപ്പം എത്തുമോ എന്ന അഭ്യൂഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ കെവി തോമസ് ഇടതുപാളയത്തിലെത്തിയാല്‍ നിര്‍ണായക നീക്കം നടത്താന്‍ തയ്യാറെടുത്തിരിക്കുകയാണ് എല്‍ഡിഎഫ്...വിശദാംശങ്ങളിലേക്ക്...

ഇടത് സ്വതന്ത്രന്‍

ഇടത് സ്വതന്ത്രന്‍

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടതുപാളയത്തിലെത്തിയാല്‍ കെവി തോമസിനെ ഉപയോഗപ്പെടുത്തി നിര്‍ണായക നീക്കം നടത്താന്‍ എല്‍ഡിഎഫിന് പദ്ധതിയുണ്ട്. ഇടത് സ്വതന്ത്രനാകുമെന്ന സൂചനകളാണ് നേരത്തെ പുറത്തുവന്നത്. നിലവിലെ സാഹചര്യത്തില്‍ കെവി തോമസിനെ പോലെ ഒരാള്‍ സ്ഥാനാര്‍ത്ഥിയായാല്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തല്‍ സിപിഎമ്മിന് ഉണ്ട്.

എറണാകുളത്തോ?

എറണാകുളത്തോ?

എറണാകുളം മണ്ഡലത്തില്‍ കെവി തോമസിന്റെ സ്വാധീനം ഇടതുപക്ഷത്തിന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് വിട്ടുവന്നാല്‍ എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നൊരു പ്രചാരണം നേരത്തെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫ് ലീഡ് 21,949 ല്‍ നിന്ന് 3,750 ലേക്ക് കുറയ്ക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു.

പ്രിയപ്പെട്ട നേതാവ്

പ്രിയപ്പെട്ട നേതാവ്

ഏറ്റവും അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാക്കളില്‍ ഒരാളാണ് കെവി തോമസ്. കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ് പദവിയില്‍ നിന്ന് ആരംഭിച്ച് കേന്ദ്രമന്ത്രി പദവിയില്‍ വരെ എത്തിയ നേതാവ്. 1984 മുതല്‍ എഐസിസി അംഗമാണ് ഇദ്ദേഹം. ആറ് തവണ ലോക്സഭ എംപിയുമായി. ഒരുതവണ മാത്രമാണ് തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടത്.

 അവഗണിക്കാന്‍ കാരണം

അവഗണിക്കാന്‍ കാരണം

ഹൈക്കമാന്‍ഡിന് ഏറ്റവും പ്രിയപ്പെട്ട നേതാക്കളില്‍ ഒരാളായ കെവി തോമസ് എങ്ങനെ നേതൃത്വവുമായി ഇടഞ്ഞു എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് പ്രധാന കാരണം. പിന്നാലെ വാഗ്ദാനം ചെയ്ത പദവികള്‍ ഒന്നും നല്‍കിയുമില്ല. ഇതോടെയാണ് അദ്ദേഹം നിലപാടുകള്‍ കടുപ്പിച്ചു. പിന്നാലെ ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും അദ്ദേഹത്തെ അവഗണിക്കാന്‍ കാരണമായി.

പുതിയ നീക്കവുമായി എല്‍ഡിഎഫ്

പുതിയ നീക്കവുമായി എല്‍ഡിഎഫ്

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചെത്തിയാല്‍ നേരത്തെ എറണാകുളത്ത് എല്‍ഡിഎഫ് സീറ്റ് നല്‍കുമെന്നാണ് നേരത്തെ ഉയര്‍ന്നത്. എന്നാല്‍ ഇടതുപക്ഷം കൈവിട്ട അരൂരും കെവി തോമസിനെ പരിഗണിക്കുമെന്നാണ് സിപിഎം ആലോചന. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റ് കെവി തോമസിലൂടെ തിരിച്ച് പിടിക്കാനാവുമെന്നാണ് സിപിഎം പ്രതീക്ഷ.

വ്യക്തി പ്രഭാവം

വ്യക്തി പ്രഭാവം

അരൂരില്‍ മിക്കച്ച വ്യക്തി പ്രഭാവമുള്ള ബന്ധങ്ങളുള്ള നേതാവാണ് കെവി തോമസ്. ഇത് മുന്നില്‍ കണ്ടാണ് സിപിഎം ഇങ്ങനെ ഒരു നീക്കം നടത്താന്‍ ആലോചിക്കുന്നത്. നിലവില്‍ ഇടതിനുള്ള വോട്ടുകളും കെവി തോമസിന്റെ ജനസമ്മതിയും ഉപയോഗപ്പെടുത്തി അരൂരില്‍ ജയിച്ച് കയറാനാവുമെന്നാണ് സിപിഎം പ്രതീക്ഷ.

ഇരുകയ്യും നീട്ടി സ്വീകരിക്കും

ഇരുകയ്യും നീട്ടി സ്വീകരിക്കും

ഇടതുപാളയത്തിലേക്ക് വരാന്‍ കെവി തോമസ് തയ്യാറായാല്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. എല്‍ഡിഎഫിന് വിജയപ്രതീക്ഷയില്ലാത്ത എറണാകുളത്ത് പരിചിതനായ കെവി തോമസ് എത്തുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ ആശ്വാസമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍

മണ്ഡലങ്ങള്‍ കോണ്‍ഗ്രസുമായി വെച്ചുമാറും, പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം, ഒരുക്കങ്ങള്‍ ആരംഭിച്ച് ലീഗ്!!മണ്ഡലങ്ങള്‍ കോണ്‍ഗ്രസുമായി വെച്ചുമാറും, പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം, ഒരുക്കങ്ങള്‍ ആരംഭിച്ച് ലീഗ്!!

ക്രൈസ്തവ ന്യൂനപക്ഷം വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെയും ബിജെപിയെയുമെന്ന് ശോഭാ സുരേന്ദ്രൻക്രൈസ്തവ ന്യൂനപക്ഷം വിശ്വസിക്കുന്നത് നരേന്ദ്ര മോദിയെയും ബിജെപിയെയുമെന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട് സൗത്തിൽ നിന്ന് ഫാത്തിമ തഹ്ലിയ; കളിമാറ്റി മുസ്ലീം ലീഗ്..ഇറങ്ങുന്നത് വമ്പൻ യുവനിരകോഴിക്കോട് സൗത്തിൽ നിന്ന് ഫാത്തിമ തഹ്ലിയ; കളിമാറ്റി മുസ്ലീം ലീഗ്..ഇറങ്ങുന്നത് വമ്പൻ യുവനിര

ഒന്നല്ല, മൂന്ന് സീറ്റ് വേണം... വനിത ലീഗ് ഇത്തവണ ഉറച്ച് തന്നെ; കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുമോഒന്നല്ല, മൂന്ന് സീറ്റ് വേണം... വനിത ലീഗ് ഇത്തവണ ഉറച്ച് തന്നെ; കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം വഴിമാറുമോ

പി മോഹനന്‍ മുതല്‍ റഹീമും ജയ്ക്ക് സി തോമസും വരെ; സിപിഎം സ്ഥാനാര്‍ത്ഥികളാവാന്‍ സംഘടനാ ഭാരവാഹികളുംപി മോഹനന്‍ മുതല്‍ റഹീമും ജയ്ക്ക് സി തോമസും വരെ; സിപിഎം സ്ഥാനാര്‍ത്ഥികളാവാന്‍ സംഘടനാ ഭാരവാഹികളും

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Kerala assembly election 2021; CPM is ready to try KV Thomas to capture Aroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X