ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായ്ക്ക് പിന്നാലെ എൻസിപിക്ക് സിപിഎം വക അടുത്ത ഷോക്ക്; കുട്ടനാടും ഏറ്റെടുക്കും?

Google Oneindia Malayalam News

ആലപ്പുഴ; ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശത്തോടെയാണ് എൻസിപിയുടെ സിറ്റിംഗ് സീറ്റായ പാലാ ജോസ് വിഭാഗത്തിന് നൽകിയത്. ഇതോടെ ഇടഞ്ഞ മാണി സി കാപ്പൻ ഇടതുമുന്നണി വിടുകയും പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാകുകയും ചെയ്തു. എന്നാൽ എൻസിപിയുടെ നഷ്ടം പാലായിൽ അവസാവിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സിറ്റിംഗ് മണ്ഡലമായ കുട്ടനാടും സിപിഎം ഏറ്റെടുത്തേക്കും.

elections

അതേസമം തോമസ് ചാണ്ടിയുടെ മരണത്തോടെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ തന്നെ മണ്ഡലം ഏറ്റെടുക്കാൻ സിപിഎമ്മിൽ നീക്കമുണ്ടായിരുന്നു. എന്നാൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകാൻ തയ്യാറെടുത്തതോടെ സിപിഎം പിൻമാറി. അതേസമയം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം മുന്നണിയിൽ എത്തിയതോടെ വീണ്ടും മണ്ഡലം ഏറ്റെടുക്കാനുള്ള ചർച്ചകൾ സിപിഎമ്മിൽ ശക്തമായി.

ഇതിനിടയിലാണ് പാലാ തർക്കം ഉടലെടുത്തത്, വീണ്ടും നീക്കം ഉപേക്ഷിച്ചെങ്കിലും അടുത്തിടെ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ എൻപി ശശീന്ദ്രന്റെ മണ്ഡലമായ ഏലത്തൂർ മാത്രമാകും എൻസിപിക്ക് വിട്ടുനൽകിയേക്കുകയെന്ന് മംഗളം റിപ്പോർട്ടിൽ പറയുന്നു.

അതേസമയം മാണി സി കാപ്പൻ ഉയർത്തിയ വെല്ലുവിളിയിൽ എൽഡിഎഫിനൊപ്പം ഉറച്ച നിന്ന നേതാവാണ് തോമസ് കെ തോമസ് എന്നത് കൊണ്ട് തന്നെ സിപിഎം അറ്റകൈയ്ക്ക് മുതിരുമോയെന്നുള്ളതാണ് ഉറ്റുനോക്കപ്പെടുന്നത്. മാത്രമല്ല ഇതിനോടകം തോമസ് കെ തോമസ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. സീറ്റ് സംബന്ധിച്ച് പിണറായി വിജയൻ നേരത്തേ ഉറപ്പ് നൽകിയതാണെന്നും അതുപ്രകാരമാണ് പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നുമാണ് തോമസ് കെ തോമസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

കേരള കോൺഗ്രസിന്റെ കുത്തക മണ്ഡമായിരുന്ന കുട്ടനാട്ടിൽ 2006 ലാണ് ആദ്യമായി ചാണ്ടി ഉമ്മൻ ജനവിധി തേടുന്നത്. എന്നാൽ എൻസിപി അംഗമായിട്ടായിരുന്നില്ല, ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടായിരുന്നു മത്സരം. വൻ വിജയം നേടിയ തോമസ് ചാണ്ടി 2011 ൽ എൻസിപിയുടെ സ്ഥാനാർത്ഥിയായി. 2011 ലും 16 ലും വിജയിച്ചു.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

കെകെ ശൈലജ അല്ല,മട്ടന്നൂരിൽ ഇപി ജയരാജൻ തന്നെ അങ്കത്തിന് ഇറങ്ങും; ലക്ഷ്യം മറ്റൊന്ന്കെകെ ശൈലജ അല്ല,മട്ടന്നൂരിൽ ഇപി ജയരാജൻ തന്നെ അങ്കത്തിന് ഇറങ്ങും; ലക്ഷ്യം മറ്റൊന്ന്

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

Recommended Video

cmsvideo
തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

English summary
kerala assembly election 2021; CPM may take over kuttanad seat from ncp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X