ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർപ്രൈസ് നീക്കവുമായി സിപിഎം; അരൂർ തിരിച്ചു പിടിക്കണം, ഷാനിമോളെ പൂട്ടാൻ ഗായിക ദലീമ ജോജോ

Google Oneindia Malayalam News

ആലപ്പുഴ; നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സിപിഎമ്മിൽ ശക്തമായിരിക്കുകയാണ്. ഇത്തവണ രണ്ട് ടേം പൂർത്തിയാക്കിയവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അതിനിടെ വിജയ സാധ്യത പരിഗണിച്ച് ചിലർക്ക് മാത്രം ഇളവ് നൽകാനുള്ള തിരുമാനവും സിപിഎം കൈക്കൊണ്ടിട്ടുണ്ട്.

അതിനിടെ കനത്ത പോരാട്ടത്തിന് വഴിയൊരുങ്ങുന്ന ആലപ്പുഴയിലെ അരൂർ മണ്ഡലത്തിൽ സർപ്രൈസ് നീക്കമാണ് സിപിഎം നടത്തിയിരിക്കുന്നത്. സിറ്റിംഗ് എംഎൽഎയായ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനെ നേരിടാൻ ഗായിക ദലീമ ജോജോയെ ഇറക്കാനാണ് സിപിഎം തിരുമാനം.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

10 തവണ ഇടതുപക്ഷത്തിനൊപ്പം

10 തവണ ഇടതുപക്ഷത്തിനൊപ്പം

1957 മുതൽ 2016 വരെ നടന്ന 15 തിരഞ്ഞെടുപ്പിൽ പത്ത് തവണ ഇടതുപക്ഷത്തിനൊപ്പം നിലയുറച്ച മണ്ഡലമാണ് അരൂർ. കെ ആർ ഗൗരിയമ്മ സിപിഎമ്മിൽ ഉണ്ടായിരുന്നപ്പോൾ ഏഴു തവണയും സിപിഎം വിട്ട് വിട്ടു ജെ.എസ്.എസ് രൂപികരിച്ചതിനു ശേഷം യുഡിഎഫിന് വേണ്ടി രണ്ടു തവണയും മണ്ഡലത്തിൽ നിന്നും വിജയിച്ചു.

ഉപതിരഞ്ഞെടുപ്പിന്

ഉപതിരഞ്ഞെടുപ്പിന്

2006 ലാണ് എഎം ആരിഫ് ഗൗരിയമ്മയെ വീഴ്ത്തി അരൂർ പിടിച്ചെടുക്കുന്നത്. തുടർന്ന് നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആരിഫ് ജയം ആവർത്തിച്ചു. 2016 ൽ 38,519 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ആരിഫ് നിയമഭയിലെത്തുന്നത്. എന്നാൽ എംഎൽഎയായിരിക്കെ 2019 ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

ഞെട്ടിച്ച് പടയോട്ടം

ഞെട്ടിച്ച് പടയോട്ടം

അന്ന് കേരളത്തിൽ 20 ൽ 19 മണ്ഡലങ്ങളിൽ യുഡിഎഫ് തേരോട്ടം നടത്തിയപ്പോൾ എഎം ആരിഫിലൂടെ ആലപ്പുഴ മാത്രം പിടിക്കാൻ സിപിഎമ്മിന് സാധിച്ചു. എന്നാൽ പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് അരൂർ നിയമസഭ മണ്ഡലത്തിലെ ആരിഫിന്റെ വോട്ടുകൾ കുത്തനെ ഇടിഞ്ഞു. ആരിഫിനെതിരെ അംഗത്തിനിറങ്ങിയ കോൺഗ്രസിന്റെ ഷാനിമോൾക്ക് അരൂർ മണ്ഡലത്തിൽ വൻ മുന്നേറ്റം നടത്തി.

ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു

ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു

ഷാനിമോൾക്ക് 65,340 വോട്ട് ലഭിച്ചപ്പോൾ ആരിഫിനു കിട്ടിയത് 64,662 വോട്ടുമാത്രം. മണ്ഡലത്തിൽ 648 വോട്ടിന്‍റെ ലീഡായിരുന്നു യുഡിഎഫിന് നേടാൻ സാധിച്ചത്.
ഇത് ആയുധമാക്കിയായിരുന്നു മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഷാനിമോളെ തന്നെ വീണ്ടും കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്.

ഷാനിമോൾ നേടി

ഷാനിമോൾ നേടി

പാർട്ടി പ്രതീക്ഷകൾ അസ്ഥാനത്തായില്ലെന്ന് മാത്രമല്ല 2079 വോട്ടുകൾക്ക് സിപിഎം സ്ഥാനാർത്ഥിയായ മനു സി പുളിക്കലിനെ പരാജയപ്പെടുത്തി ഷാനിമോൾ നേടി. ഇതോടെ 2016 ൽ ആകെ ഒരു സീറ്റ് മാത്രം ജയിക്കാൻ സാധിച്ച ജില്ലയിൽ ഷാനിമോളിലൂടെ കോൺഗ്രസ് അരൂരും നേടിയെടുത്തു.

തിരിച്ചുപിടിക്കാൻ സിപിഎം

തിരിച്ചുപിടിക്കാൻ സിപിഎം

വരും നിയമസഭ തിരഞ്ഞെടുപ്പിലും ഷാനിമോളെ തന്നെ അങ്കത്തിനിറക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. ഷാനിമോളോട് ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് ഇവിടെ സിപിഎം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഗായിക ദലീമ ജോജോയെ ആണ് ഷാനിമോൾക്കെതിരെ സിപിഎം മത്സരിപ്പിക്കുന്നത്. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ദലീമ .
മലയാളികൾക്ക് സുപരിചിതയാണ് ദലീമ ജോജോ. ഇരുപത്തിയഞ്ചിൽ അധികം സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും ആയി 7000ത്തോളം പാട്ടുകൾ അവർ പാടിയിട്ടുണ്ട്.

ജനപ്രീതി

ജനപ്രീതി

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലം, കല്യാണ പിറ്റേന്ന്,നീ വരുവോളം എന്നീ ചിത്രങ്ങളിൽ ദലീമ പാടിയ പാട്ടുകൾ ഏറെ പ്രശസ്തമാണ്.
2015ൽ അരൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചിരുന്നു. 2017വരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.ദലീമയുടെ ജനപ്രീതി വോട്ടാറുമാറുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

 കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ ഇതാണ്.. ഏറ്റവും കുറവ് ആസ്തിയുള്ളത്..എഡിആർ റിപ്പോർട്ട് കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ ഇതാണ്.. ഏറ്റവും കുറവ് ആസ്തിയുള്ളത്..എഡിആർ റിപ്പോർട്ട്

'പിണറായി ഒരു അച്ഛനെ പോലെ നമ്മെ നയിച്ചു'; ലീഗ് നേതാവ് പെരിന്തൽമണ്ണയിൽ സിപിഎം സ്ഥാനാർത്ഥി?'പിണറായി ഒരു അച്ഛനെ പോലെ നമ്മെ നയിച്ചു'; ലീഗ് നേതാവ് പെരിന്തൽമണ്ണയിൽ സിപിഎം സ്ഥാനാർത്ഥി?

'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ

Recommended Video

cmsvideo
സ്വർണക്കടത്തിൽ പിണറായിക്കും ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് സ്വപ്ന | Oneindia Malayalam

English summary
kerala assembly election 2021; CPM to contest singer daleema jojo in aroor against shanimol usman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X