Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായാധിക്യം: വിഎസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യാനെത്തില്ല, കൊച്ചുമകന് കന്നിവോട്ട്

ആലപ്പുഴ: മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് ചെയ്യാനെത്തില്ല. പ്രായാധിക്യത്താലുള്ള പ്രശ്നങ്ങളാല്‍ തിരുവനന്തപുരത്ത് മകന്‍ അരുണ്‍ കുമാറിനൊപ്പമാണ് വിഎസ് അച്യുതാനന്ദനും വസുമതിയും താമസിക്കുന്നത്. നേരത്തെ തപാല്‍ വോട്ടിന് വിഎസും ഭാര്യയും അപേക്ഷ നല്‍കിയിരുന്നെങ്കിലും വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം വിഎസിന്‍റെ മകന്‍ വിഎ അരുണ്‍കുമാറിന്‍റെ മൂത്ത മകന്‍ അര്‍ജുന്‍ കന്നി വോട്ട് ചെയ്യാനായി മാതാപിത്താക്കളോടൊപ്പം എത്തും.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്‍റണിക്ക് തിരുവനന്തപുരം ജഗതി ഗവ. യുപി സ്കൂളിലാണ് വോട്ട്. വെൺമണിയാണു സ്വദേശമെങ്കിലും മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ളയ്ക്കു വോട്ട് കോഴിക്കോട് ജില്ലയിലാണ്. അതേസമയം, ഡീല്‍ ആരോപണം ഉയര്‍ത്തിയ ആര്‍എസ്എസ് നേതാവ് ബാലശങ്കര്‍ ഇത്തവണ വോട്ട് ചെയ്യാന്‍ എത്തില്ല. ഇദ്ദേഹം ദില്ലിയില്‍ നിന്നും തന്‍റെ വോട്ട് ആലപ്പുഴ ജില്ലയിലേക്ക് മാറ്റിയിരുന്നു.

vs

Recommended Video

cmsvideo
    #Election; വി എസ്സിനും ഭാര്യക്കും വോട്ട് രേഖപ്പെടുത്താനായില്ല

    അമ്പലപ്പുഴ പറവൂർ ഗവ. ഹൈസ്‌കൂളിലെ 87ാം ബൂത്തിലാണ് ജി.സുധാകരന്റെ വോട്ട്. തോമസ് ഐസക് എസ്ഡിവി ബോയ്സ് സ്കൂളിലെ 202 എ ബുത്തില്‍ മന്ത്രി പി തിലോത്തമന്‍ വിവി ഗ്രാമം ഗവ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ 106-ാം നമ്പർ ബൂത്തിലും വോട്ടു ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും മണ്ണാറശാല യുപി സ്കൂളിലെ 51-ാം നമ്പര്‍ ബുത്തിലാണ് വോട്ട്.

    വയലാര്‍ രവി ലിറ്റിൽ ഫ്ലവർ എൽപി സ്‌കൂളിലേയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അമ്പലപ്പുഴ മണ്ഡലത്തിലെ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലേയും ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തും. ചലച്ചിത്ര സംവിധായകൻ ഫാസിൽ, മക്കളും നടന്മാരുമായ ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ എന്നിവര്‍ക്ക് ആലപ്പുഴ സീവ്യു വാർഡ് സെന്റ് സെബാസ്റ്റ്യൻസ് എൽപിഎസിലെ ബൂത്തിലാണ് വോട്ട്.

    തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+