ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവേലിക്കരയിൽ ബിജെപിക്ക് വേണ്ടി മുൻ ഡിവൈഎഫ്ഐ നേതാവ്: സംവരണ മണ്ഡലം പിടിക്കാൻ പാർട്ടി

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ബിജെപി. ആലപ്പുഴയിലെ സംവരണ മണ്ഡലമായ മാവേലിക്കരയിൽ ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് സിപിഎം അംഗം. തികച്ചും അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിയായിട്ടുള്ളത്. സിപിഎം അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയ കെ സഞ്ജു ആണ് ഇത്തവണ ബിജെപിക്ക് വേണ്ടി ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.

എലത്തൂര്‍ കാപ്പന് കൊടുത്തതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ്, തിരിച്ചെടുക്കണമെന്ന് കോഴിക്കോട് എംപി!!എലത്തൂര്‍ കാപ്പന് കൊടുത്തതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പ്, തിരിച്ചെടുക്കണമെന്ന് കോഴിക്കോട് എംപി!!

ഡിവൈഎഫ്ഐ ചാരംമൂട് പ്രാദേശിക ഘടകം നേതാവ് കൂടിയാണ് ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുന്ന കെസഞ്ജു. സഞ്ജുവിന് പുറമേ നിരവധി അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കോണ്‍ഗ്രസുമായി ഇടഞ്ഞ് ബിജെപിയിലെത്തിയ പന്തളം പ്രതാപന്‍ അടൂരില്‍ നിന്ന് ബിജെപിക്കായി ജനവിധി തേടും. കാലിക്കറ്റ് വൈസ് ചാന്‍സലറായിരുന്ന ഡോ.അബ്ദുള്‍ സലാം തിരൂരില്‍ ബിജെപി. സ്ഥാനാര്‍ഥിയായി മത്സരിക്കും.

 bjp1-15771544

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

115 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിയാകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. കുമ്മനം രാജശേഖരൻ നേമത്ത് നിന്നും സുരേഷ് ഗോപി തൃശൂരിൽ നിന്നുമാണ് മത്സരിക്കുന്നത്. മെട്രോ മാൻ ഇ ശ്രീധരൻ പാലക്കാട് നിന്നാണ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Kerala assembly election 2021: Former DYFI leader to contests from Mavelikkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X