ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച ഉറപ്പ്: വെള്ളാപ്പള്ളി, കുട്ടനാട് സീറ്റ് ക്രിസ്ത്യാനികള്‍ മാത്രമോ?

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചർച്ചകള്‍ക്കിടെ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച പ്രവചിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എൽഡിഎഫ് സർക്കാർ ഈ ഭരണകാലത്ത് കാഴ്ചവെച്ചിട്ടുള്ള വികസന പ്രവർനങ്ങള്‍ സർക്കാരിനുള്ള പിന്തുണ ഉറപ്പാക്കുമെന്നും എൽഡിഎഫ് തന്നെയായിരിക്കും ഇത്തവണയും അധികാരത്തിലെത്തുകയെന്നുമാണ് വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;കുഞ്ഞു മുഹമ്മദിനും മയൂഖ ജോണിക്കും ജിവി രാജ പുരസ്‌കാരംസംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;കുഞ്ഞു മുഹമ്മദിനും മയൂഖ ജോണിക്കും ജിവി രാജ പുരസ്‌കാരം

ഭരണത്തുടർച്ച

ഭരണത്തുടർച്ച


ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണ സാധ്യതയുണ്ടെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിട്ടുള്ളത്. സാധാരണക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ കാലത്ത് സാധാരണക്കാര്‍ക്ക് എന്ത് കിട്ടി എന്ന് വിലയിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരിച്ചടിയാവില്ല

തിരിച്ചടിയാവില്ല

ജനക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്ന് മനസിലാക്കിയില്ല. ഇതെല്ലാം ജനങ്ങളെ സംബന്ധിച്ചിടത്തോളം അനുഭവമാണ്. എന്നാൽ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പിഎസ്‌സി റാങ്ക് ഉടമകളുടെ സമരം സര്‍ക്കാരിന് തിരിച്ചടിയാവില്ലന്നും അദ്ദേഹം വിലയിരുത്തി.

 കാപ്പൻ ശരി തന്നെ

കാപ്പൻ ശരി തന്നെ

ഇടതുമുന്നണി വിട്ട് വലത് മുന്നണിയിൽ ചേർന്ന മാണി സി കാപ്പന്‍ പാലാ സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന് സീറ്റ് നല്‍കുന്നത് ശരിയല്ലെന്ന നിലപാടാണ് വെള്ളാപ്പള്ളിക്കുള്ളത്. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു.

നീതിയില്ല

നീതിയില്ല


കുട്ടനാട്ടില്‍ എന്ത് കൊണ്ട് മതേതരത്വം നടപ്പാക്കുന്നില്ല? തോമസ്‌ ചാണ്ടിയോട് തനിക്ക് സ്‌നേഹം മാത്രമാണ്. പക്ഷേ അദ്ദേഹത്തിന്റെ ബാഗ് പിടിച്ച് നടന്ന സഹോദരന് ആ സീറ്റ് കൊടുക്കുന്നതില്‍ നീതിയില്ല. എന്ത് കൊണ്ട് ക്രിസ്ത്യന്‍ വിഭാഗത്തിന് മാത്രം കുട്ടനാട് സീറ്റ് നല്‍കുന്നെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

 നിലപാട് ശരിയല്ല

നിലപാട് ശരിയല്ല

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് എസ്എന്‍ഡിപി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് സാമൂഹിക നീതി പാലിച്ചോ എന്നുനോക്കിയായിരിക്കും നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി രണ്ട് തവണ മത്സരിച്ച വരെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയ സിപിഐയുടെ നിലപാടിനെ വിമർശിച്ച വെള്ളാപ്പള്ളി ഈ നിലപാട് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചു.

ചേർത്തലയിൽ

ചേർത്തലയിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ ചേര്‍ത്തല മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതിന് ചില നിർദേശങ്ങളും അദ്ദേഹം സിപിഐക്ക് മുമ്പിൽ വെക്കുന്നുണ്ട്. ചേര്‍ത്തലയ്ക്ക് പുറത്ത് നിന്നുള്ള ഒരാളെ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയാൽ ജനങ്ങള്‍ ഉള്‍ക്കൊള്ളുമോ എന്ന സംശയവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. അതേ സമയം പി തിലോത്തമന്‍ ജനസമ്മതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 എന്തുകൊണ്ട് പുറത്ത്

എന്തുകൊണ്ട് പുറത്ത്

എന്‍എസ്എസ്, മുസ്ലീം ലീഗ് എന്നിവര്‍ ചേര്‍ന്നാണ് യുഡിഎഫിനെ നയിച്ചത്. ഇതാണ് അഞ്ച് വര്‍ഷം യുഡിഎഫിനെ ജനങ്ങള്‍ പടിക്ക് പുറത്ത് നിര്‍ത്തിയത്. കോണ്‍ഗ്രസ് എടുത്ത തീരുമാനം തെറ്റായെന്ന് അവര്‍ക്ക് തോന്നിയതിനാലാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തന്നെ കാണാന്‍ വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെ മതേതരത്വം ഇല്ല. വിശ്വാസികളാണ് ഭൂരിഭാഗവും. അത് സിപിഐഎം മനസിലാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

English summary
Kerala Assembly election 2021: Vellappally Nadeshan predicts LDF will get next government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X