ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എതിരാളികളുടെ നീചമായ പ്രചരണങ്ങളിൽ പ്രകോപിതരാവരുത്; വിജയം ഉറപ്പ്: എച്ച് സലാം

Google Oneindia Malayalam News

ആലപ്പുഴ: എതിരാളികളുടെ നീചമായ പ്രചരണങ്ങളിൽ പ്രകോപിതരാകാതെ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമായി അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി എച്ച് സലാം. എതിരാളികളുടെ നീചമായ പ്രചരണങ്ങളിൽ പ്രകോപിതരാകാതെ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിലെത്തിച്ച് സമാധാനപരമായ അന്തരീക്ഷം ഒരുക്കി അവരുടെ അവകാശം സംരക്ഷിക്കുന്നതിനായി വരും മണിക്കൂറുകളിൽ മുഴുവൻ സഖാക്കളും ശ്രദ്ധയോടെ ഇടപെടണമെന്നാണ് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചത്.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

പതിവുപോലെ വണ്ടാനം മെഡിക്കൽ കോളേജിലെത്തി രോഗികളെ സന്ദർശിച്ച ശേഷം ഉമ്മയെയും, ഭാര്യയേയും കൂട്ടി രാവിലെ തന്നെ 122-ാം നമ്പർ ബൂത്തിലെത്തിയായിരുന്നു സലാം വോട്ട് രേഖപ്പെടുത്തിയത്. രാവിലെ മുതൽ തന്നെ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ വലിയ നിര തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും തങ്ങളെ ചേർത്തു പിടിക്കുന്ന ജനപക്ഷ സർക്കാരിനോടുള്ള കേരള ജനതയുടെ നന്ദി പ്രകടനങ്ങളുടെ പ്രതിഫലനമാണ് അത്യുത്സാഹത്തോടെ പോളിങ് ബൂത്തിലെത്തുന്ന ഓരോ വോട്ടർമാരിലും കാണാൻ കഴിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ambappuzh

രാവിലെ മുതൽ തന്നെ തികഞ്ഞ ആത്മവിശ്വാസം പകർന്നു തരുന്ന അനുഭവങ്ങളായിരുന്നു. പ്രവചനങ്ങൾക്കും, പ്രതീക്ഷകൾക്കുമപ്പുറം വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്നാണ് അന്തിമമായ കണക്കുകൾ അടിവരയിട്ടു പറയുന്നത്. ഇടതുപക്ഷ വിജയത്തിന് മാറ്റുകൂട്ടുന്ന ഭൂരിപക്ഷം ലഭിക്കുവാൻ, അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടു രേഖപ്പെടുത്തി അനുഗ്രഹിക്കണമെന്ന് പ്രിയ സ്നേഹിതരോട് ഒരിക്കൽ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
കേരളത്തിൽ ഭരണമാറ്റമുണ്ടാകും | AK Antony | Oneindia Malayalam

English summary
kerala assembly election 2021: ldf candidate H Salam from Ambalapuzha constituency voted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X