ആലപ്പുഴയിൽ അട്ടിമറി? ഈ 3 സീറ്റിൽ മാത്രം വിജയിച്ച് ഉറപ്പിച്ച് എൽഡിഎഫ്..യുഡിഎഫിന് ചിരി
ആലപ്പുഴ; നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി വെറും 7 ദിവസമാണ് ശേഷിക്കുന്നത്. ഭരണത്തുടർച്ചയെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവ് വരുമെന്ന ആശങ്ക നേൃത്വത്തിന് ഉണ്ട്.
2016 ൽ വൻ വിജയം സ്വന്തമാക്കിയ പല ജില്ലകളിലും വൻ അട്ടിമറികൾ തന്നെ ഉണ്ടാകുമെന്നും മുന്നണി കണക്ക് കൂട്ടുന്നു. ഇക്കൂട്ടത്തിൽ കഴിഞ്ഞ തവണ ഇടതുപക്ഷം തിളക്കമാർന്ന വിജയം സ്വന്തമാക്കിയ ആലപ്പുഴ ജില്ലയും ഉൾപ്പെടുന്നു.

9 ൽ 8 ഉം നേടി വിജയം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ ആകെയുള്ള 9 ൽ എട്ട് സീറ്റുകളും നേടിയായിരുന്നു ഇടതുമുന്നണിയുടെ അട്ടിമറി വിജയം. കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകിയത് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രം. 2019 ൽ എഎം ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനി മോൾ ഉസ്മാനിലൂടെ അരൂർ യുഡിഎഫ് വിജയിച്ചിരുന്നു.

സേഫ് അല്ലെന്ന്
അധികാരം പിടിക്കാൻ നിർണായകമായ തെക്കൻ ജില്ലകളിൽ ഒന്നായ ആലപ്പുഴയിൽ ഇത്തവണ പക്ഷേ സേഫ് അല്ല കാര്യങ്ങളെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന്റെ കോട്ടകൾ എന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിൽ പലതിലും നേതൃത്വത്തിന് ഉറച്ച പ്രതീക്ഷ ഇല്ലെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

ഇടതുപക്ഷത്തിന്റെ പ്രതീക്ഷ
വെറും മൂന്ന് മണ്ഡലങ്ങളിലാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ. ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ എന്നിവയാണ് ഈ മൂന്ന് മണ്ഡലങ്ങൾ.സിപിഎം കോട്ടയായ ജി സുധാകരന്റെ അമ്പലപ്പുഴയിൽ പോലും ഇടത് പക്ഷത്തിന് ഉറച്ച വിജയ പ്രതീക്ഷ ഇല്ലെന്നാണ് റിപ്പോർട്ട്. ഇത്തവണ എച്ച് സലാമാണ് ഇവിടെ എൽഡിഎഫിന് വേണ്ടി മത്സരിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ എം ലിജുവാണ് യുഡിഎഫിനായി മത്സരിച്ചത്.

തുടക്കം മുതൽ
തുടക്കം മുതൽ തന്നെ അമ്പലപ്പുഴയിൽ കടുത്ത വിഭാഗീയതയാണ് സിപിഎമ്മിൽ ഉടലെടുത്തത്.സുധാകരന് സീറ്റ് നിഷേധിച്ചതിനെതിരെ പാർട്ടിയിൽ അദ്ദേഹത്തിന് അനുകൂലമായി പോസറ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.തനിക്കു സീറ്റില്ലെന്നറിഞ്ഞ് ചിലർ മദ്യസത്‌കാരം നടത്തി ആഘോഷിച്ചെന്ന് വരെ അദ്ദേഹം പരസ്യമായി കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടായിരുന്നു.

ലിജുവിന്റെ വിജയത്തിന്
വിവാദങ്ങൾക്ക് പിന്നാലെ അദ്ദേഹം അമ്പലപ്പുഴയിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായില്ലെന്ന പരാതിയും പാർട്ടി നേതാക്കൾ ഉയർത്തിയിരുന്നു. മാത്രമല്ല യുഡിഎഫ് സ്ഥാനാർത്ഥി ലിജുവിന്റെ വിജയത്തിനായി അദ്ദേഹം പ്രവർത്തിച്ചുവെന്നും ഒരു വിഭാഗം നേതാക്കൾ ആരോപിച്ചിരുന്നു.

ഫലം വരുന്നതോടെ
ഇതിനിടയിൽ സുധാകരനെതിരേ അദ്ദേഹത്തിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫംഗം വേണുഗോപാലിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയ സംഭവവും സുധാകരനെ ഉന്നം വെച്ചുള്ള യു പ്രതിഭ എംഎൽഎയുടെ പോസ്റ്റുകളെല്ലാം വലിയ വിവാദമായിരിക്കുകയാണ്.ഫലം വരുന്നതോടെ ജില്ലയിൽ സിപിഎമ്മിൽ ഇത് കടുത്ത ബലാബലത്തിന് വഴിവെയ്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

പ്രതിഭയുടെ കായംകുളത്ത്
അതേസമയം ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത് യു പ്രതിഭയുടെ കായംകുളമാണ്. ഇവിടെ പാർട്ടിക്കുള്ളിൽ പ്രതിഭയ്ക്കെതിരെ കടുത്ത എതിർപ്പാണ് നിലനിൽക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചില നേതാക്കൾ തന്നെ കാലുവാരി എന്ന സൂചന പ്രതിഭ പങ്കുവെച്ചിരുന്നു. ജി സുധാകരനെതിരായ ഫേസ്ബുക്ക് പോസ്റ്റ് വിവാദമെല്ലാം ഇതിന്റ ഭാഗമായിട്ടാണെന്ന വിലയിരുത്തൽ ഉണ്ട്.

അരിത ബാബുവിനെ തുണയ്ക്കുമെന്ന്
അതേസമയം കായംകുളത്ത്ത് പ്രതിഭയ്ക്കെതിരെ നിലനിൽക്കുന്ന അതൃപ്തികൾ തങ്ങൾക്ക് അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. മണ്ഡലത്തിൽ ജനകീയായ അരിത ബാബുവിലൂടെ ഇത്തവണ കായംകുളം കൂടെ പോരുമെന്ന് നേതൃത്വം കരുതുന്നു. തിരഞ്ഞെടു്പ് പ്രചരണത്തിന്റെ അവസാന നിമിഷം എഎം ആരിഫ് അരിതയ്ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളും തുണച്ചുവെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.

മറ്റ് മൂന്ന് സീറ്റുകൾ
അതേസമയം ചേർത്തല, അരൂർ, കുട്ടനാട് എന്നീ മണ്ഡലങ്ങളും ഇടതുപക്ഷത്തിന് ഉറച്ച വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളാണ്.
മന്ത്രി തിലോത്തമന്റെ അഭാവത്തിൽ ഇത്തവണ ചേർത്തലയിൽ കടുത്ത മത്സരത്തിനാണ് വഴിയൊരുങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിലോത്തമനെതിരെ ശക്തമായ മത്സരം കാഴ്ച വെച്ച യുവ നേതാവ് എസ് ശരതിനെതിയാണ് കോൺഗ്രസ് ഇവിടെ ഇത്തവണയും മത്സരിപ്പിച്ചത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദാണ് ഇടത് സ്ഥാനാര്‍ഥി.
Recommended Video

അരൂരിൽ എന്ത് ?
അരൂരിൽ ഗായിക ദലീമയേയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകൾ എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണെങ്കിലും യുഡിഎഫ് ഇവിടെ കടുത്ത മത്സരം കാഴ്ചവെച്ചുവെന്ന വിലയിരുത്തൽ ഉണ്ട്. ഇവിടെ 5,000 - 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷ യുഡിഎഫും വെച്ച് പുലർത്തുന്നുണ്ട്.

എൻസിപിയിലെ പിളർപ്പ്
കുട്ടനാട്ടിൽ അന്തരിച്ച മുന്‍ മന്ത്രിയും എംഎല്‍യുമായ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. എൻസിപിയിലെ പിളർപ്പുകൾ തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് ഇവിടെ എൽഡിഎഫിന് ഉള്ളത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications