ഷാനിമോൾ ഉസ്മാൻ തോൽക്കും... ചെന്നിത്തലയുടെ ഹരിപ്പാട് രക്ഷയില്ല.. ആലപ്പുഴയിൽ 2016 ആവർത്തിക്കുമെന്ന് സിപിഎം
ആലപ്പുഴ; 2016 ൽ സംസ്ഥാനത്ത് എൽഡിഎഫ് തരംഗം ആഞ്ഞടിച്ച ജില്ലയാണ് ആലപ്പുഴ. ഇത്തവണയും ശക്തമായ പോരാട്ടത്തിനാണ് ജില്ല സാക്ഷ്യം വഹിച്ചത്. ഇക്കുറി ജില്ലയിൽ വലിയ അട്ടിമറികൾ സംഭവിക്കുമെന്നും ചുവപ്പ് കോട്ടകൾ പലതും തകരുമെന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്. തോമസ് ഐസക്, ജി സുധാകരൻ,തിലോത്തമൻ എന്നീ മൂന്ന് മന്ത്രിമാർ മത്സര രംഗത്ത് ഇല്ലാത്തത് ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. എന്നാൽ യുഡിഎഫിനൊപ്പമുള്ള രണ്ടിൽ ഒരു സീറ്റ് പിടിച്ചെടുത്തുകൊണ്ട് അട്ടിമറി വിജയം നേടാൻ സാധിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ.

2016 ൽ ജില്ലയിൽ 9 ൽ 8 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു യുഡിഎഫിന് ആശ്വാസം പകർന്ന മണ്ഡലം. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനിലൂടെ സിപിഎമ്മിന്റെ സിറ്റിംഗ് സീറാറായിരുന്നു അടൂരും യുഡിഎഫ് പിടിച്ചെടുത്തു.ഇത്തവണ ഈ രണ്ട് സീറ്റുകൾ ഉൾപ്പെടെ 5 സീറ്റുകളിൽ വിജയിക്കാമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നു.
അതേസമയം യുഡിഎഫ് പ്രതീക്ഷകൾ അസ്ഥാനത്താകുമെന്നാണ് ജില്ലാ കമ്മിറ്റിയിലെ വിലയിരുത്തൽ. എന്നാൽ ചില മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താനുള്ള ശ്രമം പാർട്ടിക്കുള്ളിൽ തന്നെ ഉണഅടായിരുന്നുവെന്ന വിലയിരുത്തലുകളും ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. സിപിഎം നേതാക്കളുടെ എൻഡിഎ പ്രവേശനവും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയെന്നാണ് മറ്റൊരു വിമർശനം.
ചേർത്തലയിലും മാവേലിക്കരയിലുമാണ് സിപിഎം അംഗങ്ങൾ എൻഡിഎ സ്ഥാനാർത്ഥികളാണ്. അവസാന നിമിഷത്തെ ഈ നീക്കങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് ഒരു കൂട്ടർ പറയുന്നത്. അതിനിടെ കായംകുളത്തെ പാർട്ടി പ്രവർത്തകർ കാലുവാരിയെന്ന സംസ്ഥാന നേതാവിന്റെ പ്രതികരണം ബോധപൂർവ്വമാണെന്ന വിമർശനവും ഉയർന്നു.
മാത്രമല്ല കായംകുളത്ത് എഎം ആരിഫ് എംപി യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ നടത്തിയ പരാമർശങ്ങൾ എൽഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്ന് ഒരു വിഭാഗം യോഗത്തിൽ ആരോപിച്ചു. അങ്ങനെയൊക്കെ ആണെങ്കിലും മണ്ഡലം പിടിക്കുമെന്ന് തന്നെയാണ് സിപിഎം വിലയിരുത്തൽ. ഹരിപ്പാട് ഒഴികെയുള്ള സീറ്റുകൾ ഇത്തവണയും കൂടെ നിൽക്കുമെന്നും എൽഡിഎഫ് കരുതുന്നു.
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications