Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന ലാപ്പിൽ ആലപ്പുഴയിൽ ട്വിസ്റ്റ്? ..ഈ 5 മണ്ഡലങ്ങൾ സേഫ് അല്ലെന്ന് എൽഡിഎഫും?.. പിടിക്കാനുറച്ച് യുഡിഎഫ്

ആലപ്പുഴ; എൽഡിഎഫ് പോലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത വിജയമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൽഡിഎഫ് നേടിയത്. ആലപ്പുഴ നഗരസഭ വീണ്ടെടുത്തതിനോടൊപ്പം എൽഡിഎഫ് കോട്ടയായ ജില്ലാ പഞ്ചായത്തും മറ്റ് ബ്ലോക്ക് പഞ്ചായത്തുകളും നിലനിർത്താൻ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. സമാന അട്ടിമറി മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള എൽഡിഎഫിന്റെ അവകാശവാദം. എന്നാൽ അവസാന ലാപ്പിലേക്ക് എത്തിയതോടെ രാഷ്ട്രീയ ചിത്രം പാടെ മാറി മറിഞ്ഞിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

9 ൽ 8 നേടും

9 ൽ 8 നേടും

ജില്ലയിലെ ഹരിപ്പാട് ഒഴികെയുള്ള മുഴുവൻ മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ എൽഡിഎഫിന് സാധിച്ചിരുന്നു. 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലം യുഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞിരുന്നു. ഇത്തവണ അരൂർ ഉൾപ്പെടെ തിരിച്ച് പിടിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആലപ്പുഴയിൽ കാര്യങ്ങൾ ഇടതുമുന്നണി പ്രതീക്ഷിച്ചത്ര എളുപ്പമായേക്കില്ലെന്നാണ് വിലയിരുത്തലുകൾ.

 തിരഞ്ഞെടുപ്പ് ചിത്രം മാറി

തിരഞ്ഞെടുപ്പ് ചിത്രം മാറി

മുതിർന്ന സിപിഎം നേതാക്കളും മന്ത്രിമാരുയ ജി സുധാകരൻ, തോമസ് ഐസക് എന്നിവർ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതോടെ മണ്ഡലത്തിൽ എൽഡിഎഫിനുണ്ടായ മേൽക്കൈ നഷ്ടമായെന്നാണ് യുഡിഎഫ് ക്യാമ്പുകൾ അവകാശപ്പെടുന്നത്. മുൻ എംപിയും സിപിഎം നേതാവുമായ ഡോ കെഎസ് മനോജിനെയാണ് മണ്ഡലത്തിൽ യുഡിഎഫ് മത്സരിപ്പിക്കുന്നത്. ലത്തീൻ വിഭാഗക്കാരനായ മനോജിന് തീരദേശമേഖലയിൽ ഉൾപ്പെടെ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും യുഡിഎഫ് ക്യാമ്പ് കരുതുന്നു.

സിപിഎം പ്രതീക്ഷ

സിപിഎം പ്രതീക്ഷ

സുധാകരന്റെ അമ്പലപ്പുഴയിൽ വിജയത്തിൽ കുറഞ്ഞതൊന്നും സിപിഎം സ്വപ്നം കാണുന്നില്ല.തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ 27 വാർഡുകളിൽ 19 പിടിച്ചതും ഒപ്പം അഞ്ച് പഞ്ചായത്തുകൾ നേടാനായതും എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നു. എച്ച് സലാമിനെയാണ് ഇവിടെ എൽഡിഎഫ് മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ എം ലിജുവാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

കായംകുളത്ത് ആശങ്ക

കായംകുളത്ത് ആശങ്ക

യു പ്രതിഭയുടെ കായംകുളമാണ് എൽഡിഎഫും ആശങ്കയിലാണ്. മണ്ഡലത്തിൽ ജനകീയായ ജഅരിത ബാബുവാണ് യുഡിഎഫിന്റെ തുറപ്പ് ചീട്ട്. പാർട്ടിക്കുള്ളിൽ യു പ്രതിഭയ്ക്കെതിരെ നിലനിൽക്കുന്ന അതൃപ്തിയും തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തൽ യുഡിഎഫിനുണ്ട്. കായംകുളത്തിനൊപ്പം ചേർത്തലയിലും കുട്ടനാട്ടിലും യുഡിഎഫ് ആവേശത്തിലാണ്.

കുട്ടനാടിൽ എന്ത്?

കുട്ടനാടിൽ എന്ത്?

അന്തരിച്ച മുന്‍ മന്ത്രിയും എംഎല്‍യുമായ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ ജേക്കബ് എബ്രഹാമാണ് യുഡിഎഫ് സ്ഥാനാർത്ഥി. ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും എൻസിപിയിലെ പിളർപ്പും ഗുണകരമാകുമെന്ന് യുഡിഎഫ് കരുതുന്നു.

ചേർത്തല പിടിക്കാൻ യുഡിഎഫ്

ചേർത്തല പിടിക്കാൻ യുഡിഎഫ്

ചേർത്തല എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. യുവ നേതാവ് എസ് ശരതിനെയാണ് മണ്ഡലം പിടിക്കാൻ കോൺഗ്സ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മന്ത്രി തിലോത്തമനെതിരെ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ സാധിച്ച നേതാവ് കൂടിയാണ് ശരത്. അന്ന് 7196 വോട്ടുകൾക്കായിരുന്നു ശരത് പരാജയപ്പെട്ടത്.

സിപിഐ മത്സരിക്കുന്ന മണ്ഡലം

സിപിഐ മത്സരിക്കുന്ന മണ്ഡലം

എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന ചേര്‍ത്തല മണ്ഡലത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദാണ് സ്ഥാനാര്‍ഥി. സിപിഎമ്മിൽ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ ലോക്കല്‍ കമ്മിറ്റിയംഗം പിഎസ് ജ്യോതിസിനെയാണ് എൻഡിഎ ഇവിടെ മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലെ ഈഴവ വോട്ടുകൾ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ .

അരൂർ തിരിച്ച് പിടിക്കുമെന്ന്

അരൂർ തിരിച്ച് പിടിക്കുമെന്ന്

അതിനിടെ ഉപതിരഞ്ഞെടുപ്പിൽ കൈവിട്ട അരൂർ എന്ത് വിധേനയും തിരിച്ച് പിടിക്കുമെന്ന ഉറച്ച തിരുമാനത്തിലാണ് എല്‍ഡിഎഫ്. ഗായിക ദലീമയേയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറ. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ഏഴും ഇടതാണ് ഭരിക്കുന്നത്.

തദ്ദേശ കണക്കുകൾ

തദ്ദേശ കണക്കുകൾ

രണ്ട് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. ഒരിടത്ത് ബിജെപിയും.തുടരെ രണ്ടുതവണ അരൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പട്ട തനിക്ക് ജനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ഇത് വോട്ടായി മാറുമെന്നും ദലീമ അവകാശപ്പെടുന്നു.
അതേസമയം മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഹരിപ്പാട് മറിയുമോ?

ഹരിപ്പാട് മറിയുമോ?

അതിനിടെ ഹരിപ്പാടും ഇത്തവണ അട്ടിമറി ഉണ്ടാകുമെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. എട്ടു പഞ്ചായത്തുകളുടെയും ഹരിപ്പാട് നഗരസഭയുടെയും ഭരണം കൈയാളിയിരുന്ന യുഡിഎഫിന് ഇക്കുറി 3 പഞ്ചായത്തുകൾ മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്.ഹരിപ്പാട് നഗരസഭയിലാകട്ടെ ഭരണം കഷ്ടിയാണ് ലഭിച്ചത്.

തിരിച്ചടി

തിരിച്ചടി

രണ്ട് ബ്ലോക്ക് പഞ്ചായത്തിലും കനത്ത തിരിച്ചടി നേരിട്ടു. രമേശ് ചെന്നിത്തല നേരിട്ട് തിരഞ്ഞെടുപ്പില് ഇടപെട്ടിട്ട് കൂടി മുന്നണിക്ക് ഉണ്ടായ തിരിച്ചടി നേതൃത്വത്തിന്റെ ആശങ്ക ഇരട്ടിച്ചിട്ടുണ്ട്. ഇതാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നതും. അതേസമയം ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ മാവിലക്കരയിലും ചെങ്ങന്നൂരും യാതൊരു അത്ഭുതങ്ങളും ഉണ്ടാകില്ലെന്നും ഇടതുമുന്നണി ആത്മവിശ്വാസം പുലർത്തുന്നു.

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    മലമ്പുഴയില്‍ തോറ്റ ചരിത്രം കേട്ടിട്ടില്ല സിപിഎം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+