ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹരിപ്പാട് ഉള്‍പ്പടെ 9 മണ്ഡലങ്ങളില്‍ വിജയ സാധ്യത; അരൂരിലെ തോൽവിയിൽ പിണറായിയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് വേണ്ടവിധത്തില്‍ പരിശോധന നടത്തിയില്ലെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചത്. അച്ചടക്ക ലംഘനം നടത്തിയാല്‍ ഏത് ഉന്നതരായാലും നടപടി സ്വീകരിക്കുമെന്നും സംഘടനയില്‍ വെച്ച് പൊറിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയുടെ തെക്കന്‍ മേഖലകളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടയിടണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ഉപതിരഞ്ഞെടുപ്പില്‍ അരൂരിലെ പരാജയം അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ചയുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ രണ്ട് പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടമായത് കൂടി അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പാകെ ചൂണ്ടിക്കാട്ടി. അരൂരിനൊപ്പം കുട്ടനാട്ടിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

pinarayi-vijayan

Recommended Video

cmsvideo
Farmers' reply to Narendra Modi

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പരസ്യ പ്രതിഷേധങ്ങള്‍ ഉണ്ടായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അച്ചടക്ക ലംഘനം കാണിക്കുന്നവര്‍ സിപിഎമ്മിലുണ്ടാകില്ല. കൃത്യമായ താക്കീതും പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളിൽ അനുയോജ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചു. ജില്ലാ നേതാക്കള്‍ ഭവന സന്ദര്‍ശനത്തിന്‍ മുന്‍കൈ എടുക്കണം. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില കണക്കിലെടുക്കുമ്പോള്‍ ഹരിപ്പാട് ഉള്‍പ്പടെ 9 മണ്ഡലങ്ങളിലും ജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

നേമത്ത് പിന്നോട്ടില്ല. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ശിവന്‍കുട്ടി, ബിജെപിക്കെതിരെ പ്രചാരണം ഇങ്ങനെനേമത്ത് പിന്നോട്ടില്ല. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ശിവന്‍കുട്ടി, ബിജെപിക്കെതിരെ പ്രചാരണം ഇങ്ങനെ

English summary
kerala assembly election 2021; Pinarayi warns CPM district leadership over defeat in Ar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X