വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല; പ്രചാരണ യോഗത്തില്‍ തൊണ്ടയിടറി... നിങ്ങളുടെ സ്‌നേഹമാണ് പ്രധാനം
ആലപ്പുഴ: സ്വന്തം മണ്ഡലമായ ഹരിപ്പാട്ടെ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന വ്യാപകമായ പ്രചാരണം നടത്തുന്നതിന്റെ തിരക്കിനിടെയാണ് അദ്ദേഹം ഹരിപ്പാട് കോണ്‍ഗ്രസ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയത്. നാടിനോടും നാട്ടുകാരോടുമുള്ള താല്‍പ്പര്യവും നാട്ടുകാരുടെ ഇഷ്ടമാണ് തനിക്ക് വേണ്ടതെന്നും പറയവെയാണ് ചെന്നിത്തലയ്ക്ക് വാക്കുകള്‍ ഇടറിയത്.

ഏത് പ്രതിസന്ധി ഘട്ടത്തിലും തനിക്കൊപ്പം നിന്നവരാണ് ഹരിപ്പാടുള്ള ജനങ്ങള്‍. ഉയര്‍ച്ചയിലും താഴ്ചയിലും മണ്ഡലത്തിലുള്ളവര്‍ തന്നെ ചേര്‍ത്ത് നിര്‍ത്തിയതായി ചെന്നിത്തല അനുസ്മരിച്ചു. തനിക്ക് എന്ത് സൗഭാഗ്യം വരുന്നതിനേക്കാളും പ്രധാനം ഹരിപ്പാടുള്ള ജനങ്ങളുടെ സ്‌നേഹം കിട്ടുന്നതിലാണെന്നും ചെന്നിത്തല പറഞ്ഞു.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം
ബിജെപിയുടെ സിറ്റിങ് മണ്ഡലമായ തിരുവനന്തപുരത്തെ നേമത്ത് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതാ റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞിരുന്നത് ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരുകളാണ്. ആ വാര്‍ത്തകള്‍ ശരിയായിരുന്നു എന്ന് ചെന്നിത്തല സൂചപ്പിച്ചു. നേമത്ത് മല്‍സരിക്കണമെന്ന അഭിപ്രായം ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വേളയില്‍ ഹരിപ്പാട് തന്നെ മല്‍സരിച്ചാല്‍ മതി എന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നോട് പറഞ്ഞത്. ഹരിപ്പാട് തന്റെ അമ്മയെ പോലെയാണ് എന്ന് പറഞ്ഞത് നാടിനോടുള്ള പ്രിയം കൊണ്ടാണെന്നും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിച്ചേ മതിയാകൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇഷ ഗുപ്തയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications