ഹരിപ്പാടിനെയും കേരളത്തെയും കൈപിടിച്ചുയര്‍ത്താം; പ്രഖ്യാപനത്തിന് പിന്നാലെ വോട്ടഭ്യര്‍ത്ഥിച്ച് ചെന്നിത്തല
ആലപ്പുഴ: കേരളത്തെ വിഴുങ്ങാനായി വര്‍ഗീയ ശക്തികള്‍ മറുവശവും നില്‍ക്കുമ്പോള്‍ ഈ തിരഞ്ഞെടുപ്പ് നമ്മുടെ നാടിന് ഏറെ നിര്‍ണായകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കോവിഡ് മഹാമാരിയും നമ്മെ വലിഞ്ഞു മുറുക്കുമ്പോള്‍ ഇവയില്‍ നിന്നല്ലാം മോചനം നല്‍കുന്ന സംശുദ്ധമായ സത്ഭരണത്തിനായാണ് നാം മുന്നിട്ടിറങ്ങേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിപ്പാട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ഞാന്‍ ജനവിധി തേടുകയാണ്. ഓരോ തവണയും മത്സരത്തിനിറങ്ങുമ്പോള്‍ വോട്ടിന്റെയും സ്‌നേഹത്തിന്റെയും ഭൂരിപക്ഷം കൂട്ടിനല്‍കിയാണ് ഹരിപ്പാടുകാര്‍ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നത്. എന്നെ ഞാനാക്കിയത് ഹരിപ്പാട്ടെ പ്രിയപ്പെട്ടവരാണ്. അമ്മയുടെ മടിത്തട്ടിലെ കുഞ്ഞിന്റെ സുരക്ഷിതത്വമാണ് ഹരിപ്പാടിന്റെ കാറ്റിനു പോലുമുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ഞാന്‍ ജനവിധി തേടുകയാണ്. ഓരോ തവണയും മത്സരത്തിനിറങ്ങുമ്പോള്‍ വോട്ടിന്റെയും സ്‌നേഹത്തിന്റെയും ഭൂരിപക്ഷം കൂട്ടിനല്‍കിയാണ് ഹരിപ്പാടുകാര്‍ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നത്.
എന്നെ ഞാനാക്കിയത് ഹരിപ്പാട്ടെ പ്രിയപ്പെട്ടവരാണ്. അമ്മയുടെ മടിത്തട്ടിലെ കുഞ്ഞിന്റെ സുരക്ഷിതത്വമാണ് ഹരിപ്പാടിന്റെ കാറ്റിനു പോലുമുള്ളത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
എല്ലാവ്യത്യാസങ്ങള്‍ക്കും ഉപരി ഇവിടെയുള്ള ഓരോ മനുഷ്യരുമായി ആത്മബന്ധത്തിന്റെ ഇഴയടുപ്പം അത്രമേല്‍ ശക്തമാണ്. മുന്നോട്ടുള്ള പാതയില്‍ കരുത്തും പ്രകാശവും ഈ ബന്ധമാണ്. ഭരണാസിരകേന്ദ്രത്തിന്റെ ഇടനാഴിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അവതാരങ്ങള്‍ രാജ്യദ്രോഹം കുറ്റം നടത്തുന്ന ഒരു കാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. കേരളത്തെ വിഴുങ്ങാനായി വര്‍ഗീയ ശക്തികള്‍ മറുവശവും നില്‍ക്കുമ്പോള്‍ ഈ തിരഞ്ഞെടുപ്പ് നമ്മുടെ നാടിന് ഏറെ നിര്‍ണായകമാണ്. ഇന്ധന വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കോവിഡ് മഹാമാരിയും നമ്മെ വലിഞ്ഞു മുറുക്കുമ്പോള്‍ ഇവയില്‍ നിന്നല്ലാം മോചനം നല്‍കുന്ന സംശുദ്ധമായ സത്ഭരണത്തിനായാണ് നാം മുന്നിട്ടിറങ്ങേണ്ടത്.
നടത്താവുന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും നല്‍കിയവ പാലിക്കുകയും ചെയ്യുന്ന യു.ഡി.എഫ് നല്ല നാടിനായി വോട്ട് ചോദിക്കുന്നു.
കടലും കായലും തോടും പാടങ്ങളും കൊണ്ട് അനുഗ്രഹീതമായ ഹരിപ്പാട് മാതൃകാ മണ്ഡലം എന്നതിന്റെ മറ്റൊരു പേര് കൂടിയാണ്. രാജ്യാന്തര നിലവാരത്തിലേക്ക് നമ്മുടെ ഹരിപ്പാടിനെയും കേരളത്തെയും കൈപിടിച്ചുയര്‍ത്താം. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന എന്നെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications