തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണവും; വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം
പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിലെ ശബ്ദരേഖയിൽ വ്യക്തമാണ്
ആലപ്പുഴ: കായംകുളത്ത് തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണമെന്ന് ആരോപണം. വോട്ട് ശേഖരിക്കാനെത്തിയ ഉദ്യാഗസ്ഥർക്കൊപ്പം പെൻഷൻ നൽകാൻ ബാങ്ക് ജീവനക്കാരനും എത്തിയെന്നാണ് പരാതി. കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിലാണ് സംഭവം.

ചൊവ്വാഴ്ച വോട്ട് ചെയ്യിക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ സമയത്താണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യാനായിയെത്തിയ പ്രദേശത്തെ സഹകരണ ബാങ്ക് ജീവനക്കാരൻ വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചത്. സംഭവിത്തിന്റെ വീഡിയോയും യുഡിഎഫ് പ്രവർത്തകർ പുറത്തുവിട്ടു.
മമതയുടെ തട്ടകത്തില്‍ അമിത് ഷായുടെ റോഡ് ഷോ; നന്ദിഗ്രാമിലെ ബിജെപി പ്രചാരണ ചിത്രങ്ങള്‍
പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ തുക വർധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിലെ ശബ്ദരേഖയിൽ വ്യക്തമാണ്. ''രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ 2500 രൂപയാണ്'' എന്നാണ് പെന്‍ഷന്‍ കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന്‍ വയോധികയോട് പറയുന്നത്.
Recommended Video

സംഭവം ഗുരുതര ചട്ടലംഘനമാണെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു. ബാങ്ക് ജീവനക്കാരനെ കൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെൻഷൻ നൽകാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ ആലപ്പുഴ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകി. ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് പരാതി അറിയിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ കളക്ടറെ നേരില്‍കണ്ട് പരാതി നല്‍കുമെന്നും യുഡിഎഫ് പ്രവർത്തകർ അറിയിച്ചു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി പോളിങ് ഉദ്യോഗസ്ഥർ രംഗത്തെത്തി. പെൻഷൻ വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരനെ തങ്ങൾക്ക് അറിയില്ലെന്നും തങ്ങളുടെ ഒപ്പമുള്ള ആളല്ലെന്നും അവർ അറിയിച്ചു.












Click it and Unblock the Notifications