കായംകുളത്ത് അരിത ബാബു ജയിക്കും..അമ്പലപ്പുഴയിൽ ലിജു..ആലപ്പുഴ 10000 വോട്ടിന് പിടിക്കും..യുഡിഎഫ് കണക്ക് ഇങ്ങനെ
കായംകുളത്ത് അരിത ബാബു ജയിക്കും..അമ്പലപ്പുഴയിൽ ലിജു..ആലപ്പുഴ 10000 വോട്ടിന് പിടിക്കും..യുഡിഎഫ് കണക്ക് ഇങ്ങനെ
ആലപ്പുഴ; 2016 ൽ തെക്കൻ കേരളത്തിൽ കനത്ത തിരിച്ചടിയായിരുന്നു യുഡിഎഎഫ് നേരിട്ടത്. ഇതിൽ കൊല്ലത്തും ആലപ്പുഴയിലും നിലം തൊടാൻ പോലും സാധിച്ചിരുന്നില്ല. കൊല്ലത്ത് 11 ൽ 11 ഉം ആലപ്പുഴയിൽ 9 ൽ 8 സീറ്റുകളും എൽഡിഎഫിന് പിടിക്കാൻ കഴിഞ്ഞു. എന്നാൽ ഇത്തവണ ഈ രണ്ട് ജില്ലകളിലും പല അട്ടിമറികളും ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. ഇതിൽ പ്രതിപക്ഷ നേതാവിന്റെ മണ്ഡലം ഉൾപ്പെടുന്ന ജില്ലയായ ആലപ്പുഴയിൽ ഇടതുകോട്ടകൾ 7 സീറ്റിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. പുതിയ വിവരങ്ങളിലേക്ക്
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

വോട്ടും ഭൂരിപക്ഷവും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു ആലപ്പുഴയിൽ കഴിഞ്ഞ തവണ യുഡിഎഫിന് ആശ്വാസിക്കാൻ വയകയുണ്ടായിരുന്നത്. 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോള് ഉസ്മാനിലൂടെ അരൂരും പിടിച്ചെടുത്ത് യുഡിഎഫ് സീറ്റുയർത്തി. ഇത്തവണ പല മണ്ഡലങ്ങളും കടുത്ത പോരാട്ടം കാഴ്ച വെച്ചുവെന്നാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റി വിലയിരുത്തൽ. എല്ലാ മണ്ഡലങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന വോട്ടുകളും ഭൂരിപക്ഷവും നേതൃത്വം കണക്കാക്കിയിട്ടുണ്ട്.

ഭൂരിപക്ഷം 20,000 കവിയും
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട് ഉൾപ്പെടെ കനത്ത തിരിച്ചടിയായിരുന്നു യുഡിഎഫ് നേരിട്ടതെങ്കിലും ചെന്നിത്തലയുടെ മണ്ഡലത്തിൽ ഇത്തവണയും അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് യിഡിഎഫ് വിലയിരുത്തുന്നു. മാത്രമല്ല ചെന്നിത്തലയ്ക്ക് 20,000 വോട്ട് വരെ ഭൂരിപക്ഷം ഉയർത്തുമെന്നും കണക്കാക്കുന്നുണ്ട്.

സുധാകരന്റെ അമ്പലപ്പുഴയിൽ
അമ്പലപ്പുഴയിൽ മന്ത്രി ജി സുധാകരൻ മത്സര രംഗത്ത് ഇല്ലാത്ത് തിരിച്ചടിയാകുമെന്ന ആശങ്ക എൽഡിഎഫ് ക്യാമ്പിലും ശക്തമാണ്. സുധാകരന്റെ അഭാവത്തിൽ ഇക്കുറി ചുവപ്പ് കോട്ട തകരും എന്നാണ് യുഡിഎഫ് പ്രതീക്ഷ. ഭൂരിപക്ഷം കുറയുമെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു മണ്ഡലം പിടിച്ചെടുക്കും. 5000-10,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. അമ്പലപ്പുഴ മേഖലയിലും നഗരപ്രദേശത്തുമാണ് ഭൂരിപക്ഷം കുറയുക. എന്നാൽ മറ്റിടത്തെല്ലാം ഉയർന്ന ഭൂരിപക്ഷം ലഭിക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.

വിജയം മനോജിനെന്ന്
തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയിൽ മുൻ എംപിയും സിപിഎം നേതാവുമായ ഡോ കെഎസ് മനോജിനെയാണ് മണ്ഡലത്തിൽ യുഡിഎഫ് മത്സരിപ്പിക്കുന്നത്. ലത്തീൻ വിഭാഗക്കാരനായ മനോജിന് തീരദേശമേഖലയിൽ ഉൾപ്പെടെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. തീരദേശത്ത് പോളിംഗ് ഉയർന്നത് തുണയ്ക്കും. ഭൂരിപക്ഷം 10,000 വരെ നേടാനാകുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.

പ്രതിഭ കായംകുളത്ത് അടിതെറ്റും
ഇത്തവണ അതിശക്തമായ മത്സരം നടന്ന കായംകുളത്ത് എൽഡിഎഫിന്റെ യു പ്രതിഭ പരാജയപ്പെടുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ..2000-5000 വോട്ടിന്റെ വരെ ഭൂരിപക്ഷമാണ് അരിത ബാബുവിന് ഇവിടെ പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും പ്രചരണം ഗുണം ചെയ്തുവെന്നും യുഡിഎഫ് കരുതുന്നു.

പിടിച്ചെടുക്കാമെന്ന്
ചേർത്തല എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. യുവ നേതാവ് എസ് ശരതിനെയാണ് മണ്ഡലം പിടിക്കാൻ കോൺഗ്സ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മന്ത്രി തിലോത്തമനെതിരെ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ സാധിച്ച നേതാവ് കൂടിയാണ് ശരത്.5000-7000 വോട്ടുകൾ വരെയാണ് യുഡിഎഫ് ഇവിടെ ഉറപ്പിക്കുന്നത്.

4,500 വോട്ടിന്റെ ഭൂരിപക്ഷം
കുട്ടനാട് മണ്ഡലത്തിൽ എൻസിപിയിലെ പിളർപ്പ് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ നേരത്തേ തന്നെ യുഡിഎഫിനുമഅട്. അന്തരിച്ച മുന്‍ മന്ത്രിയും എംഎല്‍യുമായ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിലെ ജേക്കബ് എബ്രഹാമാണ് യുഡിഎഫ് സ്ഥാനാർത്ഥി. 4,500 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ പരിഗണിക്കുന്നത്.

അരൂർ 10000 വോട്ടിന്
ഷാനിമോളുടെ സിറ്റിംഗ് സീറ്റ് നിലനിർത്താനാ്‍ സാധിക്കുമെന്ന് തന്നെയാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. ഉപതിരഞ്ഞെടുപ്പിൽ 2079 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ ഇടതിന്‍റെ യുവനേതാവായ മനു സി പുളിക്കലിനെ പരാജയപ്പെടുത്തിയത്. 5,000 - 10,000 ഭൂരിപക്ഷം എന്നാണ് എൽഡിഎഫ് ക്യാന്രുകള് പറയുന്നത്.

മാവേലിക്കരയിൽ എന്ത്
മാവേലിക്കര നഗരസഭയിലും 2 പഞ്ചായത്തുകളിലും ഭരണം പിടിക്കാൻ ഇത്തവണ യുഡിഎഫിന് സാധിച്ചിരുന്നു. അതുകൊമ്ട് ത്നനെ മാവേലിക്കരയിൽ അട്ടിമറി ഉണ്ടാകുമെന്ന് തന്നെയാണ് യുഡിഎഫ് പ്രതീക്ഷ. കെകെ ഷാജുവാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. പ്രതീക്ഷിക്കുന്നത് 4000-7000 വോട്ടുകളാണ്.

അവസാന നിമിഷം
ചെങ്ങന്നൂരിൽ അവസാന നിമിഷം വരെ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ സാധിച്ചുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ സജി ചെറിയാനെ പിന്തുണച്ചിരുന്നവർ പിൻവലിഞ്ഞിട്ടുണ്ടെന്ന് യുഡിഎഫ് കരുതുന്നു. അതേസമയം ആറ്റിക്കുറുക്കിയ കണക്കിൽ ജില്ലയിൽ ഏഴ് സീറ്റുകൾ ഉറപ്പാണെന്നാണ് സംസ്ഥാന നേതാക്കളുടെ വിശ്വാസം. ജില്ലാ നേതാക്കളും ഇത് ആവർത്തിക്കുന്നുണ്ട്.
സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം












Click it and Unblock the Notifications