ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൗ ജിഹാദും രാമക്ഷേത്രവുമായി യോഗി കേരളത്തില്‍; പിണറായി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

ആലപ്പുഴ: വര്‍ഗീയ കാര്‍ഡിറക്കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അദ്ദേഹം പ്രസംഗിച്ചത് ലൗജിഹാദ്, രാമക്ഷേത്രം, കശ്മീര്‍ വിഷയങ്ങള്‍. കൂടാതെ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. യുഡിഎഫിനെതിരെയും കടുത്ത വിമര്‍ശനമാണ് യോഗി ഉന്നയിച്ചത്. കൊറോണ പ്രതിരോധം, കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.

y

കേരളത്തില്‍ ലൗജിഹാദ് നിയമവിരുദ്ധമല്ലാത്തത് എന്തുകൊണ്ടാണ് എന്ന് യോഗി ചോദിക്കുന്നു. ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നു. രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ രാമക്ഷേത്രം സാക്ഷാത്ക്കരിച്ചുവെന്നും യോഗി പറയുന്നു.

'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല

കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ കൊള്ള നടത്തുകയാണ്. വികസനം അവര്‍ക്ക് താല്‍പ്പര്യമില്ല. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ സ്വന്തക്കാര്‍ക്ക് മാത്രമാണ് നേട്ടം. പിണറായി വിജയന്‍ ഇഷ്ടക്കാര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്നത്. പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ ജോലിയില്ല. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവര്‍ക്ക് വളരാന്‍ പിണറായി സര്‍ക്കാര്‍ അവസരം നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടത് നാണക്കേടാണ്. മല്‍സ്യത്തൊഴിലാളികളെയും പിണറായി സര്‍ക്കാര്‍ പറ്റിച്ചു എന്നും യോഗി പറഞ്ഞു.

ആ പ്രമുഖന്‍ മുസ്ലിം ലീഗ് വിടില്ല; എ വിജയരാഘവന്‍ വീട്ടില്‍ വന്നിരുന്നു... യുഡിഎഫ് ജയിക്കണംആ പ്രമുഖന്‍ മുസ്ലിം ലീഗ് വിടില്ല; എ വിജയരാഘവന്‍ വീട്ടില്‍ വന്നിരുന്നു... യുഡിഎഫ് ജയിക്കണം

Recommended Video

cmsvideo
പിണറായിയെ ഇഡി ചോദ്യം ചെയ്‌തേ പറ്റൂ | Oneindia Malayalam

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കശ്മീരില്‍ തീവ്രവാദം അവസാനിപ്പിച്ചത് മോദി സര്‍ക്കാരാണ്. ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണ് കശ്മീര്‍. കൊറോണ പ്രതിരോധ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തി. സാധാരണക്കാര്‍ക്ക് സഹായം എത്തിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നരേന്ദ്ര മോദി, അമിത് ഷാ, ശിവരാജ് സിങ് ചൗഹാന്‍, ഷാനവാസ് ഹുസൈന്‍ തുടങ്ങിയ ബിജെപി നേതാക്കളും വരുംദിവസങ്ങളില്‍ കേരളത്തിലെത്തും.

പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021: Yogi Adityanath Speech in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X