ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മേഴ്സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ്:രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ രൂക്ഷ വിമർശനമുന്നയിച്ച് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രി മേഴ്സിക്കുട്ടിയമ്മ, കെടി ജലീൽ, എൻഎസ്എസ്, കോൺഗ്രസിനും നേരെയാണ് വിമർശനമുന്നയിച്ചിട്ടുള്ളത്. ചവറയിൽ മത്സരിച്ച് പരാജയപ്പെട്ട മേഴ്സിക്കുട്ടിയമ്മയെക്കുറിച്ച് പരാമർശിച്ച വെള്ളാപ്പള്ളി മേഴ്സിക്കുട്ടിയമ്മയ്ക്കും കെടി ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് പ്രതികരിച്ചത്.

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

മേയ് 4 മുതല്‍ 9 വരെ ലോക്ക് ഡൗണിന് സാമനമായ നിയന്ത്രണങ്ങള്‍; ആര്‍ക്കൊക്കെ പുറത്തിറങ്ങാം, അറിയേണ്ട കാര്യങ്ങള്‍മേയ് 4 മുതല്‍ 9 വരെ ലോക്ക് ഡൗണിന് സാമനമായ നിയന്ത്രണങ്ങള്‍; ആര്‍ക്കൊക്കെ പുറത്തിറങ്ങാം, അറിയേണ്ട കാര്യങ്ങള്‍

 പിണറായിയുടെ വിജയം

പിണറായിയുടെ വിജയം

അതേ സമയം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അപ്രതീക്ഷിത വിജയമുണ്ടാക്കിയെന്നും വെള്ളാപ്പള്ളി തുറന്നുസമ്മതിച്ചിട്ടുണ്ട്. വിവാദങ്ങളുടെ ചുഴിയിൽപ്പെട്ട് സർക്കാർ തവിടുപൊടി ആകുമെന്നാണ് തിരഞ്ഞടുപ്പിന് മുമ്പ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാ ജനം കൈവിട്ടില്ല. പുതുമുഖ സ്ഥാനാർത്ഥികളായതിനാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പലരും കരുതിയത്. എന്നാൽ മാറ്റം അനിവാര്യമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. വടി കുത്തി നടക്കുമ്പോഴും അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന നേതാക്കന്മാർക്ക് ഉള്ള തിരിച്ചടി കൂടിയാണ് ഇടത് പക്ഷത്തിന്റെ വിജയമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാങ്കേതികമായ ജയം

സാങ്കേതികമായ ജയം

മേഴ്സിക്കുട്ടിയമ്മ മേഴ്സി'ഒട്ടും ഇല്ലാത്ത ആളാണെന്നും പാർട്ടി പ്രവർത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂർഷ്വാ സ്വഭാവമാണ് അവരുടേതെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. നേരത്തെ എസ്എൻഡിപിയെയും എസ്എൻ ട്രസ്റ്റിനെയും തള്ളിപ്പറഞ്ഞ സംഭവം പോലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത്തരം പ്രവണതകൾ ഇനിയെങ്കിലും തിരുത്തുന്നത് തന്നെയാണ് അവർക്ക് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേ സമയം തവനൂരിൽ യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെതിരായ മന്ത്രി കെ ടി ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണ്. കഷ്ടിച്ചു കടന്നുപോവുകയായിരുന്നുവെന്നും അത് കാന്തപുരത്തിൻറെ പിന്തുണയിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തവനൂരിൽ ആദ്യം മുന്നിട്ട് നിന്നിരുന്ന ഫിറോസ് കുന്നംപറമ്പിൽ കെടി ജലീലുമായി കടുത്ത മത്സരം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. അവസാന ലാപ്പിലേക്ക് എത്തുമ്പഴോഴാണ് ജലീൽ ലീഡ് പിടിച്ചത്.

ബാബുവിന് ദൈവകാരുണ്യം

ബാബുവിന് ദൈവകാരുണ്യം


കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് പരാമർശിച്ച വെള്ളാപ്പള്ളി പാർട്ടിയുടെ അധപതനത്തിൽ വിഷമമുണ്ടെന്നും കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ കോൺഗ്രസ് ജില്ലാ നേതൃത്വം അടക്കം തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും ഇക്കാരണം കൊണ്ടുതന്നെ ഒരു കോൺഗ്രസ് സ്ഥാനാർഥിയെ പോലും വീട്ടിൽ കയറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിട്ടുണ്ടെങ്കിൽ അത് പാർട്ടി പുലർത്തുന്ന നയത്തിന്റെ പ്രശ്നം കൊണ്ടാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് പാർട്ടി നിർണ്ണയം നടത്തിയത് സമുദായം അടിസ്ഥാനമാക്കിയായിരുന്നു. തൃപ്പൂണിത്തുറയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെതിരെ മത്സരിച്ച് വിജയിച്ചത് ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്ത്.

 എൽഡിഎഫിന് തിരിച്ചടി നൽകി

എൽഡിഎഫിന് തിരിച്ചടി നൽകി

സവർണ നേതൃത്വമാണ് പിണറായി വിജയനെ ആക്രമിച്ചത്. എൻഎസ്എസിന് സാമുദായിക സമവരണമടക്കം നേടിക്കൊടുത്തതിന് പിന്നിൽ ഇടത് പക്ഷമാണ്. ഇത് വഴി സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനമാനങ്ങളും സർക്കാരാണ് നേടിക്കൊടുത്തിട്ടുള്ളത്. ഇത്രയെല്ലാം ചെയ്തുകൊടുത്തിട്ടും എൻഎസ് എസ് ഇടത് പക്ഷത്തിനെതിരെ തിരിഞ്ഞുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു. അതേ സമയം തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്ത് നിന്നാണ് കൂടുതൽ പിന്നോക്കക്കാർ ജയിച്ചതെന്നും വെള്ളാപ്പള്ളി പറയുന്നു.

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Kerala assembly election result 2021: Vellappally Nadesan criticizes Congress, KT Jaleel and Mercykkuttiyamma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X