സിപിഎമ്മിലും കൊഴിഞ്ഞുപോക്ക്; പാർട്ടിവിട്ട ലോക്കൽ കമ്മിറ്റി അംഗം ചേർത്തലയിൽ എൻഡിഎ സ്ഥാനാർത്ഥി
ചേര്‍ത്തല: സിപിഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അഡ്വ പിഎസ് ജ്യോതിസ് ചേര്‍ത്തലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പാര്‍ട്ടി വിട്ടതിന് ശേഷമാണ് ജ്യോതിസ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത്. എന്‍ഡിഎയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജ്യോതിസ് മത്സരിക്കുന്നത്.

25 വര്‍ഷത്തോളമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന ജ്യോതിസ് മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ജ്യോതിസിനെ അരൂരിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന സൂചനകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഒഴിവാക്കിയതോടെ ജ്യോതിസ് പാര്‍ട്ടി ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
ചേര്‍ത്തല കോടതിയിലെ അഭിഭാഷകനായ ജ്യോതിസ് മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായിരുന്ന എന്‍പി തണ്ടാരുടെ മരുമകനാണ്. എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ മുന്‍ സെക്രട്ടറി പരേതനായ പികെ സുരേന്ദ്രന്റെ മകനുമാണ്. അതേസമയം. ജ്യോതിസ് അടക്കം ആറ് സ്ഥാനാര്‍ത്ഥികളാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ക്കലയില്‍ എസ്ആര്‍എം അജി, കുണ്ടറയില്‍ വനത വിദ്യാധരന്‍, റാന്നിയില്‍ കെ പത്മകുമാര്‍ അരൂരില്‍ അനിയപ്പന്‍, കായംകുളം പ്രദീപ് ലാല്‍ എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications