ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ടിപിആര്‍ നിരക്ക് 10.9 ശതമാനം, ജില്ലയില്‍ ചികിത്സയിലുള്ളത് 11060 രോഗികള്‍

Google Oneindia Malayalam News

ആലപ്പുഴ: തിങ്കളാഴ്ച ആലപ്പുഴ ജില്ലയില്‍ 524പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 518 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1141 പേര്‍ രോഗമുക്തരായി . ആകെ 176325 പേര്‍ രോഗ മുക്തരായി. 11060 പേര്‍ ചികിത്സയില്‍ ഉണ്ട്. തിങ്കളാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.09 ആണ്.

അതേസമയം, ആരോഗ്യവകുപ്പിന്റെ മൊബൈല്‍ സംഘം ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങളില്‍ ചൊവ്വാഴ്ച (ജൂണ്‍ 15) കോവിഡ് പരിശോധന നടത്തും. കുത്തിയതോട്, അരൂക്കുറ്റി, ചേര്‍ത്തല തെക്ക്, മുഹമ്മ, വീയപുരം, എഴുപുന്ന, അരൂര്‍, മാരാരിക്കുളം തെക്ക്, മാവേലിക്കര തെക്കേക്കര, കടക്കരപ്പള്ളി, എടത്വാ, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് പരിശോധന നടത്തുക.

alappuzha

ബുധനാഴ്ച(ജൂണ്‍ 16) പള്ളിത്തോട്, അരൂക്കുറ്റി, എഴുപുന്ന, കടക്കരപ്പള്ളി, മണ്ണഞ്ചേരി, മാവേലിക്കര തെക്കേക്കര, ചേര്‍ത്തല തെക്ക്, മാരാരിക്കുളം തെക്ക്, മാന്നാര്‍, എടത്വാ, ഭരണിക്കാവ്, പാലമേല്‍, ആര്യാട് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും മൊബൈല്‍ സംഘം കോവിഡ് പരിശോധന നടത്തും.

ഇതിനിടെ, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ വടക്ക് കാട്ടുവളളില്‍ തെക്ക് തോപ്പില്‍ വടക്കുവശം മുതല്‍ വടക്കുവരെയും കിഴക്ക്-കാഞ്ഞിരത്തുംമൂട് പടിഞ്ഞാറ്- കൊച്ചുപറമ്പില്‍ ഇടറോഡ്. രാമങ്കരി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡില്‍ രാമങ്കരി ജെട്ടി റോഡിലെ സപ്ലൈ ഓഫീസ് കഴിഞ്ഞുളള സാബുക്കുട്ടന്‍ വസതി മുതല്‍ രാമങ്കരി ശാസ്താ ക്ഷേത്രം വരെയും രാമങ്കരി ഡി. ഇ. ഒ ഓഫീസിന്റെ എതിര്‍വശം വൈക്കത്തുശേരി ജംഗ്ഷന്‍ ബി ആര്‍ സി യുടെ മുന്‍വശത്തുളള പാലം വരെയും, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 3-ാം വാര്‍ഡില്‍ പടിഞ്ഞാറ് വെളളിയാകുളം ചൂരപ്പഴ റോഡ്, തെക്ക് കരയോഗം വല്ലയില്‍ ഭാഗം, കിഴക്ക് വെളേളവെളി ഭാഗം, വടക്ക്- ചൂരപ്പുഴ ഭാഗം.
നിയന്ത്രണ മേഖലയില്‍ നിന്ന് ഒഴിവാക്കി.

കാവാലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, പാണവള്ളി ഗ്രാമപഞ്ചായത്ത് 5-ാം വാര്‍ഡില്‍ കുഴികലതോട് മുതല്‍ പെരുമ്പളം ജെട്ടി-പെരുമ്പളം ജംഗ്ഷന്‍ റോഡിനു വടക്കു വശം ഉള്‍പ്പെട്ട പ്രദേശം, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 14, 16, 17, 18 വാര്‍ഡുകള്‍, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 18, 20 എന്നീ വാര്‍ഡുകള്‍, മുഹമ്മ ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡില്‍ കായിക്കര കവല മുതല്‍ പുത്തനങ്ങാടി വരെയുള്ള റോഡിന് പടിഞ്ഞാറ് ഭാഗം.

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

English summary
Kerala Covid Update: 11060 patients undergoing treatment in Alappuzha district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X