ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ കൊവിഡ് രോഗികള്‍ കുതിക്കുന്നു; ഒറ്റ ദിവസം 200ന് മുകളില്‍ കേസുകള്‍, ആശങ്ക ഒഴിയുന്നില്ല

Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്. 200ല്‍ കൂടുതല്‍ രോഗികളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഏറെ ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ വിദേശത്തുനിന്നും 18 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

covid

വിദേശത്തുനിന്നും എത്തിയവര്‍- സൗദിയില്‍ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി, ഷാര്‍ജയില്‍ നിന്നെത്തിയ ബുധനൂര്‍ സ്വദേശി, അബുദാബിയില്‍ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി, സൗദിയില്‍ നിന്നെത്തിയ ദേവികുളങ്ങര സ്വദേശി, മസ്‌കറ്റില്‍ നിന്നെത്തിയ കരുവാറ്റ സ്വദേശി, ഒമാനില്‍ നിന്നെത്തിയ ചിങ്ങോലി സ്വദേശി, ഖത്തറില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശിനി.

Recommended Video

cmsvideo
Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍- ആസാമില്‍ നിന്നെത്തിയ 4 കോടംതുരുത്ത് സ്വദേശികള്‍, ഒഡീഷയില്‍ നിന്നെത്തിയ വയലാര്‍ സ്വദേശി, ഡല്‍ഹിയില്‍ നിര്‍ത്തിയ ചേര്‍ത്തല സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കായംകുളം സ്വദേശി, മൈസൂരില്‍ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി, തമിഴ്‌നാട്ടില്‍ നിന്നെത്തിയ രണ്ട് ദേവികുളങ്ങര സ്വദേശികള്‍, ഹൈദരാബാദില്‍ നിന്നെത്തിയ വീയപുരം സ്വദേശിനി, രണ്ട് ബിഹാര്‍ സ്വദേശികള്‍, ഡല്‍ഹിയില്‍ നിന്നെത്തിയ 2 ആലപ്പുഴ സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്ന് ആലപ്പുഴ സ്വദേശികള്‍.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍- ആലപ്പുഴ 22, ആറാട്ടുപുഴ 16, ബുധനൂര്‍ 5, ഭരണിക്കാവ് ഒന്ന്, ചേര്‍ത്തല 3, ചിങ്ങോലി ഒന്ന്, ചെറുതന ഒന്ന്, ചെറിയനാട് 3, ചെട്ടിക്കാട് 13, ചേര്‍ത്തല തെക്ക് 4, ചെങ്ങന്നൂര്‍ 2 ,ചെന്നിത്തല 11, ചമ്പക്കുളം ഒന്ന്, ചെട്ടികുളങ്ങര ഒന്ന്, എരമല്ലിക്കര 5 ,ദേവികുളങ്ങര 2, മാവേലിക്കര നാല്, കുമാരപുരം ഒന്ന്, കണ്ടല്ലൂര്‍ 2, കോടംതുരുത്ത് 1, കുത്തിയതോട് മൂന്ന്, കാര്‍ത്തികപ്പള്ളി 3, കൃഷ്ണപുരം 9, കടക്കരപ്പള്ളി 4, കായംകുളം 22, മുളക്കുഴ 13, മാരാരിക്കുളം വടക്ക് 1 , മാന്നാര്‍ 7, മണ്ണഞ്ചേരി 8 , മുതുകുളം ഒന്ന് , മുഹമ്മ 11, നൂറനാട് 1, നങ്ങ്യാര്‍കുളങ്ങര ഒന്ന്, പത്തിയൂര്‍ 2, പുലിയൂര്‍ ഒന്ന്, പട്ടണക്കാട് ഒന്ന്, പള്ളിപ്പുറം 16, പള്ളിത്തോട് 1, പെരുമ്പളം നാല്, പാണാവള്ളി 2, ജോലിസംബന്ധമായി ഉത്തര്‍പ്രദേശില്‍ നിന്നും ആലപ്പുഴയിലെത്തിയ ആള്‍, പുന്നപ്ര ഒന്ന്, താമരക്കുളം 3, തോട്ടപ്പള്ളി ഒന്ന്, തൈക്കാട്ടുശ്ശേരി 11, തെക്കേക്കര ആറ്, തകഴി 2, വണ്ടാനം ഒന്ന്, വയലാര്‍ രണ്ട്, വള്ളികുന്നം 2. ഇന്ന് 87 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 5369 പേര്‍ രോഗമുക്തരായി. ആകെ 1926 പേര്‍ ചികിത്സയിലുണ്ട്.

English summary
Kerala Covid Update: More than 200 Covid Cases Reported Per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X