Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 1183 പേര്‍ക്ക് കൂടി കൊവിഡ്; 688 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 11,180 പേര്‍ ചികിത്സയില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് ( ഏപ്രില്‍ 26) 1183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 21.96 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിതരില്‍ ഒരാള്‍ വിദേശത്തു നിന്നും മറ്റൊരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 688 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 86, 741 പേര്‍ രോഗമുക്തരായി. 11,180 പേര്‍ ചികിത്സയിലുണ്ട്.

alappuzha

അതേസമയം, ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് ചെയ്ത വാര്‍ഡുകളില്‍ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണ വിധേയമായി മാത്രമാണ് ഇളവുകള്‍ ഉള്ളത്. പ്രസ്തുത വാര്‍ഡുകളിലെ അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ക്ക് രാവിലെ 7 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാം.

പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ തുറക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല.

വാര്‍ഡില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടം കൂടരുത്. പ്രസ്തുത വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് പുറത്തു നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം പോലീസ്/ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സാഹായം തേടാവുന്നതാണ്. ആരാധനാലയങ്ങള്‍ തുറക്കരുത്.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

വിവാഹം , മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഈ വാര്‍ഡ് സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് , ആരോഗ്യവകുപ്പ് എന്നിവയുടെ ശക്തമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, 2005 ദുരന്തനിവാരണ നിയമം എന്നിവ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ ഉണ്ടാവും.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+