ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.39 ശതമാനം: ജില്ലയില്‍ ഇന്ന് 1272 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച(മേയ് 24) 1272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 474 പേര്‍ രോഗമുക്തരായി. 23.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്. 1269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1,36,961 പേര്‍ രോഗമുക്തരായി. 22,937 പേര്‍ ചികിത്സയിലുണ്ട്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

441 പേര്‍ കോവിഡ് ആശുപത്രികളിലും 2018 പേര്‍ സി.എഫ്.എല്‍.ടി.സി.കളിലും ചികിത്സയിലുണ്ട്. 18,884 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. തിങ്കളാഴ്ച 282 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 4507 പേര്‍ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു. 1875 പേരെ നിരീക്ഷണത്തിന് നിര്‍ദേശിച്ചു. ജില്ലയില്‍ 61,134 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച 5438 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
അതേസമയം, കോവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മുതുകുളം വാര്‍ഡ് 3, തൃക്കുന്നപ്പുഴ വാര്‍ഡ് 12, ചേര്‍ത്തല സൗത്ത് വാര്‍ഡ് 22 വയലാര്‍ രവി പാലം മുതല്‍ സുധീരം പാലം വരെ, അമ്പലപ്പുഴ വടക്ക് വാര്‍ഡ് 3- ല്‍ വെളുത്തേഴം മുതല്‍ കിഴക്കോട്ടുള്ള ഇടവഴി പൈങ്ങന്നൂര്‍ ഭാഗം വരെ രണ്ടു വശവും ( കണ്ടത്തില്‍ ഭാഗം ഉള്‍പ്പെടെ ) കുമാരപുരം വാര്‍ഡ് 12- ല്‍ പടിഞ്ഞാറ് പി. എച്ച് സെന്റര്‍ മുതല്‍ തെക്കോട്ട് മൂടേപ്പറമ്പ് പാലം വരെയുള്ള കോണ്‍ക്രീറ്റ് റോഡിന് കിഴക്കുവശം, കിഴക്ക് - കൊച്ചിലേത്ത് - വല്യരിക്കല്‍ റോഡിനു പടിഞ്ഞാറ് വശം, തെക്ക് - ശ്രീരംഗം വട്ടക്കായല്‍ റോഡിനു വടക്കു വശം, വടക്ക് - നാരകത്തറ മണികണ്ഠന്‍ ചിറ റോഡിന് തെക്കുവശം വരെയും, പടിഞ്ഞാറ് -കൊച്ചിലേത്ത് - വല്ലരിക്കല്‍ റോഡ് കിഴക്ക് - കവറാട്ട് പുതുപുരയ്ക്കല്‍ റോഡ്, വടക്ക് - നാരകത്തര - മണികണ്ഠന്‍ ചിറ റോഡ്, തെക്ക് - ശ്രീരംഗം വട്ടക്കായല്‍ റോഡ് വരെയുള്ള പ്രദേശങ്ങള്‍ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications