Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 137 പേര്‍ക്ക് കൂടി കൊവിഡ്; 417 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 3128 രോഗികള്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 133പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 417പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75210പേര്‍ രോഗ മുക്തരായി. 3128 പേര്‍ ചികിത്സയില്‍ ഉണ്ട്.

covid

ഇന്ന് ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ഭാഗമായി 199 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിനും 910 ഉദ്യോഗസ്ഥര്‍ക്ക് ഒന്നാമത്തെ ഡോസ് വാക്സിനും 20 കേന്ദ്രങ്ങളിലായി നല്‍കി. 2കേന്ദ്രങ്ങളിലായി കോവിഡ് മുന്നണിപോരാളികളായ 62 ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കി .

അതേസമയം, കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+