Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 159 പേര്‍ക്ക് കൊവിഡ്, 130 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, ജില്ലയില്‍ 1746 രോഗികള്‍

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 159 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 11 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1746 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 288 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4202 പേര്‍ രോഗം മുക്തരായി.

covid
വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയവര്‍-
ഇറാഖില്‍ നിന്നെത്തിയ നൂറനാട് സ്വദേശി, സൗദിയില്‍ നിന്നെത്തിയ കരിപ്പുഴ സ്വദേശി, ബഹറിനില്‍ നിന്നെത്തിയ ഹരിപ്പാട് സ്വദേശി, സൗദിയില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശി, ദുബായില്‍ നിന്നെത്തിയ തെക്കേക്കര,പെരിങ്ങാല സ്വദേശികള്‍ , കുവൈത്തില്‍ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, സൗദിയില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ബഹറിനില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ഖത്തറില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശി, ദുബായില്‍ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി,

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍-
വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി,
ജമ്മു ആന്‍ഡ് കാശ്മീര്‍ നിന്നെത്തിയ പല്ലാരിമംഗലം സ്വദേശിനി,
ആസാമില്‍ നിന്നും ജോലിസംബന്ധമായി ആലപ്പുഴയിലെത്തിയ ആള്‍,
ഒറീസയില്‍ നിന്നെത്തിയ തെക്കേക്കര സ്വദേശി,
ശ്രീനഗറില്‍ നിന്നെത്തിയ കണ്ടല്ലൂര്‍ സ്വദേശി, പഞ്ചാബില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി,
രാജസ്ഥാനില്‍ നിന്നെത്തിയ രണ്ടു ചെന്നിത്തല സ്വദേശികള്‍,
പഞ്ചാബില്‍ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി,
ഛത്തീസ്ഗഡില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി,
ബാംഗ്ലൂരില്‍ നിന്നെത്തിയ ചേര്‍ത്തലതെക്ക് സ്വദേശി,
ഔറംഗബാദ് നിന്നെത്തിയ ചേര്‍ത്തല സ്വദേശി, രാജസ്ഥാനില്‍ നിന്നെത്തിയ ചുനക്കര സ്വദേശി,
ചെന്നൈയില്‍ നിന്നെത്തിയ രണ്ട് മാവേലിക്കര സ്വദേശികള്‍.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
ചേര്‍ത്തലതെക്ക് 7,
കരുവാറ്റ 3.
ചേര്‍ത്തല 2.
ആലപ്പുഴ 27.
മണ്ണഞ്ചേരി 4.
പുന്നപ്ര തെക്ക് 7.
കായംകുളം 8.
പത്തിയൂര്‍ ഒന്ന്.
ഹരിപ്പാട് ഒന്ന്.
ആറാട്ടുപുഴ 6.
ചിങ്ങോലി ഒന്ന്.
പുലിയൂര്‍ ഒന്ന്.
കുത്തിയതോട് 1.
വയലാര്‍ 1.
ചെന്നിത്തല 1.
താമരക്കുളം 1.
കടവൂര്‍ ഒന്ന്.
തലവടി ഒന്ന്.
പെരുമ്പളം ഒന്ന്.
പള്ളിപ്പാട് 2.
തണ്ണീര്‍മുക്കം 5.
തൃക്കുന്നപ്പുഴ 2.
കാര്‍ത്തികപ്പള്ളി 2.
കൃഷ്ണപുരം ഒന്ന്.
ചുനക്കര ഒന്ന്.
മാവേലിക്കര 9.
മാന്നാര്‍ 2.
പള്ളിപ്പുറം 4.
പട്ടണക്കാട് 6.
മാരാരിക്കുളം തെക്ക് 4.
തുറവൂര്‍ 1.
തൈക്കാട്ടുശ്ശേരി 6
എഴുപുന്ന 2.
അമ്പലപ്പുഴ 2.
ചെട്ടികുളങ്ങര 1.
തഴക്കര ഒന്ന്.
ആര്യാട് 3.
കാവാലം ഒന്ന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+