ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.21 %; ഇന്ന് 1679 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച (മേയ് 17) 1679 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6947 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.21 ശതമാനമാണ്. രോഗബാധിതരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1675 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1,25,559 പേര്‍ രോഗമുക്തരായി. 20,260 പേര്‍ ചികിത്സയിലുണ്ട്.

408 പേര്‍ കോവിഡ് ആശുപത്രികളിലും 2007 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 15772 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. തിങ്കളാഴ്ച 220 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. 2975 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2303 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 65,148 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. തിങ്കളാഴ്ച 5950 സാമ്പിളുകളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍
അതേസമയം, കോവിഡ് രോഗികളെയടക്കം കൊണ്ടുപോകുന്നതിന് ആംബുലന്‍സുകള്‍ക്ക് വാടകയായി അമിത നിരക്ക് ഈടാക്കിയാല്‍ കര്‍ശനനടപടിയെടുക്കുമെന്ന് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു. ആംബുലന്‍സ് ലൈസന്‍സ് അടക്കം റദ്ദുചെയ്യും. ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നല്‍കാം. ഫോണ്‍: 0477 2237831, 2237931.
ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി ഇന്ദുജ; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications