ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 199 പേര്‍ക്ക് കൊവിഡ്, ജില്ലയില്‍ 5341പേര്‍ ചികിത്സയില്‍
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 199 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. 4 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 387 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11692പേര്‍ രോഗ മുക്തരായി. 5341പേര്‍ ചികിത്സയില്‍ ഉണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന്് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂര്‍ 413, കോട്ടയം 348, കണ്ണൂര്‍ 212, പാലക്കാട് 188, കാസര്‍ഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.












Click it and Unblock the Notifications