ആലപ്പുഴയില്‍ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ശതമാനം; 1996 പേര്‍ക്ക് കൂടി കൊവിഡ്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച (മേയ് 15) 1996 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1509 പേര്‍ രോഗമുക്തരായി. രോഗബാധിതരില്‍ 1993 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1,16,562 പേര്‍ രോഗമുക്തരായി. 25,817 പേര്‍ ചികിത്സയിലുണ്ട്.

ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ-116562
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍-440
വൈറസ്ബാധിച്ച് സി.എഫ്.എല്‍.റ്റി.സി.കളില്‍ ചികിത്സയിലുള്ളവര്‍-2026
വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍-20935
ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-306
ഇന്ന് രോഗമുക്തരായവര്‍-1509
നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍-1676
ഇന്ന് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍-4839
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ-65129
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍-7477
അതേസമയം, കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications