ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.26 ശതമാനം, ഇന്ന് ജില്ലയില്‍ 2184 പേര്‍ക്ക് കൊവിഡ്
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 2184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 2168പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .16പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .4391പേര്‍ രോഗമുക്തരായി . ആകെ 143367 പേര്‍ രോഗ മുക്തരായി.21197പേര്‍ ചികിത്സയില്‍ഉണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.26 ആണ്.

കൊറോണ- ജില്ലയിലെ വിവരങ്ങള്‍ മേയ് 26
ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ -143367
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ - 423
വൈറസ്ബാധിച്ച് സി.എഫ്.എല്‍.റ്റി.സി.കളില്‍ ചികിത്സയിലുള്ളവര്‍- 2058
വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍- 16260
ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍- 262
ഇന്ന് രോഗമുക്തരായവര്‍ - 4391
നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍- 5998
ഇന്ന് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍- 4351
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ- 58805
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍- 10775
അതേസമയം, കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ സമൂഹ അടുക്കള തുറന്നു. ജില്ലാ പഞ്ചായത്ത് അംഗം പി എസ് ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് ബാധിച്ച് ശാരീരിക അവശതകള്‍ കാരണം ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് സമൂഹ അടുക്കള വഴി ഭക്ഷണം എത്തിച്ചു നല്‍കുക.
Recommended Video
കുടുംബശ്രീ അംഗങ്ങളുടെയും വാര്‍ഡ്തല ജാഗ്രതാ സമിതിയുടെയും ഏകോപനത്തോടെയാണ് സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം. ഭക്ഷണം ആവശ്യമുണ്ടെന്ന് വാര്‍ഡ് അംഗങ്ങളെ അറിയിക്കുന്നവര്‍ക്ക് വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കും. പഞ്ചായത്തിന്റെ ജനകീയ ഭക്ഷണശാല വഴിയാണ് ഇതുവരെ കോവിഡ് ബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നത്.












Click it and Unblock the Notifications