ആലപ്പുഴ ജില്ലയില്‍ 2442 പേര്‍ക്ക് കൂടി കോവിഡ്: 970 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 19515 രോഗികള്‍
ആലപ്പുഴ: ജില്ലയില്‍ ഇന്ന് (മെയ് രണ്ട്) 2442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,437 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 970 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 91,656 പേര്‍ രോഗ മുക്തരായി. 19,515പേര്‍ ചികിത്സയിലുണ്ട്.

അതേസമയം, കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,60,58,633 സാമ്പിളുകളാണ് പരിശോധിച്ചത്.












Click it and Unblock the Notifications