Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.85 ശതമാനം; 2462 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വ്യാഴാഴ്ച(മേയ് 20) 2462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2443 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2214 പേര്‍ രോഗമുക്തരായി. ആകെ 1,31,378 പേര്‍ രോഗമുക്തരായി. 21,271 പേര്‍ ചികിത്സയിലുണ്ട്.

covid

കൊറോണ- ജില്ലയിലെ വിവരങ്ങള്‍ മേയ് 20

ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ - 131378
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ - 426
വൈറസ്ബാധിച്ച് സി.എഫ്.എല്‍.റ്റി.സി.കളില്‍ ചികിത്സയിലുള്ളവര്‍- 2216
വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍- 15802
ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍- 299
ഇന്ന് രോഗമുക്തരായവര്‍ - 2214
നിരീക്ഷണത്തില്‍ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍- 5864
ഇന്ന് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍- 4823
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ- 65634
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍- 9521

Recommended Video

cmsvideo
    ഇന്ന് 30,491 കേസുകൾ ..ലോക്ക്ഡൗൺ എടുത്ത് കളയുമോ ?

    അതേസമയം, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ഏഴാം വാര്‍ഡ് അംഗം എല്‍ മിനിക്ക് നല്‍കി നിര്‍വ്വഹിച്ചു.കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ തുടക്കം മുതല്‍ പഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റീവായ 180 കുടുംബങ്ങള്‍ക്കാണ് സൗജന്യമായി ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+