Get Updates
Get notified of breaking news, exclusive insights, and must-see stories!

317ല്‍ 306 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്: ആലപ്പുഴ ജില്ലയില്‍ 5602 പേര്‍ ചികിത്സയില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ ദിവസം 317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും 10 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് . 306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 457 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 12844പേര്‍ രോഗ മുക്തരായി. 5602പേര്‍ ചികിത്സയില്‍ ഉണ്ട്.

covid

അതേസമയം, കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്യാട് പഞ്ചായത്ത് വാര്‍ഡ് 9ല്‍ എസ് എന്‍ കലാസമിതി ഭാഗം ,കൃഷ്ണപുരം പഞ്ചായത്ത് വാര്‍ഡ് 2,പുന്നപ്ര വടക്ക് പഞ്ചായത്ത് വാര്‍ഡ് 3-ല്‍ ചിന്മയ സ്‌കൂളിന് വടക്കു വശം ലീല ഫക്കിര്‍ സേട്ട് വളപ്പ് മുതല്‍ കിഴക്കോട്ട് സുരേന്ദ്രന്‍ മാപ്പിള പറമ്പ് വരെയുള്ള 25 വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം ,മാവേലിക്കര മുനിസിപ്പാലിറ്റി വാര്‍ഡ് 20-ല്‍ ശിരാവള്ളി ഭാഗവും വാരാണസി റോഡിന്റെ ഭാഗവും സൗപര്‍ണിക സൂപ്പര്‍മാര്‍ക്കറ്റിന്റെ പടിഞ്ഞാറ് ഭാഗവും,

വാര്‍ഡ് 23 ല്‍ എ.ഇ.ഒ ഓഫീസിന് വടക്ക് പടിഞ്ഞാറ് ഭാഗം കൊട്ടാരം റോഡ് പ്രദേശം, ചിങ്ങോലി പഞ്ചായത്ത് വാര്‍ഡ് 5-ല്‍ കിഴക്ക് തെക്ക് :തൊട്ടുപുറം രാജേഷ് ഭവനം വരെ ,കിഴക്ക് വടക്ക് :വലിയത്തറ ,കിഴക്ക് :കുന്നേല്‍ ഭാഗം ,വടക്ക് :കുന്നേല്‍ ഗുരുമന്ദിരം പടിഞ്ഞാറ് ,പടിഞ്ഞാറു വടക്ക് :ശ്രീജേഷ് ഭവനം ജംഗ്ഷന്‍ ,പടിഞ്ഞാറു :അഞ്ജലി റോഡ് -ശാന്തമംഗലം ഭാഗം ,ആലപ്പുഴ മുനിസിപ്പാലിറ്റി വാര്‍ഡ് 17-ല്‍ വളവഞ്ചിറ മുഹമ്മദിന്റെ കട മുതല്‍ ബീന ,കൃഷ്ണകൃപയുടെ വീട് വരെയുള്ള 12 വീടുകള്‍ ,വാര്‍ഡ് 7-ല്‍ സായിയുടെ കിഴക്കന്‍ പ്രദേശം കുപ്പിയിന്‍ മൂലവരെയും ഭുദവേലീ അമ്പലം വരെയും ,

മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാര്‍ഡ് 19-ല്‍ മരിയ ഭവന്‍ കിഴക്ക് വടക്ക് റോഡ് ,കുരീക്ക് ക്ഷേത്രത്തിനു വടക്കു കിഴക്ക് റോഡ് കാട്ടൂര്‍ പള്ളി ,പടിഞ്ഞാറ് -തെക്കോട്ടു തിരിയുന്ന ആദ്യത്തെ റോഡ് ,വാര്‍ഡ് 20-ല്‍ തോട്ടുങ്കല്‍ കോളനി റോഡ് ,വാര്‍ഡ് 21ല്‍ കോര്‍ത്തുശ്ശേരി അംഗനവാടി റോഡ് പള്ളോട്ടി ഐസ് പ്ലാന്റ് റോഡ് , പൊള്ളേത്തൈ പള്ളി റോഡ് ,വാര്‍ഡ് 23-ല്‍ ശാസ്ത്രിഭാഗം മുഴുവന്‍ ,തണ്ണീര്‍മുക്കം പഞ്ചായത്ത് വാര്‍ഡ് 16-ല്‍ കിഴക്ക് -ഷാപ്പ് കവല കുരിശടി റോഡ് വടക്ക് -ഷാപ്പ് കവല എസ് എന്‍ ഡി പി റോഡ് ,തെക്ക് -പാട്ടുകുളം മാളിയേക്കല്‍ റോഡ് ,പടിഞ്ഞാറ് -മുണ്ടകന്‍ വെളി എസ് എന്‍ ഡി പി റോഡ്, വാര്‍ഡ് 13 -പൂര്‍ണമായും ,വാര്‍ഡ് 14 കിഴക്ക് -ആശാന്‍ കവല ,വടക്ക് -കുറുപ്പുംതറ പാലം ,തെക്ക് - ചാത്തന്‍തറ റോഡ് ,പടിഞ്ഞാറ് -കൊല്ലംതറ ,വാര്‍ഡ് 23ല്‍ കപ്പക്കാട്ട് റോഡിനു കിഴക്ക് വശം പാലത്തിനു സമീപം, ശങ്കര നാരായണ ക്ഷേത്രം കിഴക്കേ പാലം, അംഗനവാടി 90 പടിഞ്ഞാറേ റോഡിന് കിഴക്കുവശം, ശങ്കര നാരായണ ക്ഷേത്രം കാണിക്ക വഞ്ചി റോഡ് തെക്കോട്ടു .വാര്‍ഡ് 15ല്‍ കിഴക്ക് -കുഴിശ്ശടി പുണത്രക്കരി റോഡ് ,വട്ടച്ചിറ റോഡ് ,കിഴക്കുഭാഗം ,വടക്കുഭാഗം ,തെക്ക് -സെന്റ് ആന്റണി പള്ളി വട്ടച്ചിറ റോഡ് ,പടിഞ്ഞാറ് പ്ലാക്കുഴി റോഡ് ,കായംകുളം മുനിസിപ്പാലിറ്റി വാര്‍ഡ് 22 തുടങ്ങിയ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Recommended Video

cmsvideo
    setback for Russia over vaccine production in India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+