ആലപ്പുഴയ്ക്ക് ആശ്വാസം; ഇന്ന് 32 പേര്‍ക്ക് മാത്രം കൊവിഡ്, 302 പേര്‍ക്ക് രോഗമുക്തി
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്നെത്തിയവര്‍ യുഎഇയില്‍ നിന്നും എത്തിയ ചെറിയനാട് സ്വദേശി ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 1875 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 3914 പേര്‍ രോഗമുക്തരായി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍.
ആലപ്പുഴ 1,
ചെങ്ങന്നൂര്‍ ഒമ്പത്.
തണ്ണീര്‍മുക്കം 3.
മുളക്കുഴ 2.
ഹരിപ്പാട് ഒന്ന്.
ചേര്‍ത്തല 1.
നൂറനാട് 1.
മാന്നാര്‍ 1.
ആര്യാട് 4.
മാരാരിക്കുളം തെക്ക് 8.
അതേസമയം, കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
4 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി കെ. രമേശന്‍ (45), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന്‍ (67) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.












Click it and Unblock the Notifications