ആലപ്പുഴയ്ക്ക് ഇന്ന് ആശ്വാസം; 385 പേര്‍ക്ക് കൊവിഡ്, ജില്ലയില്‍ 6699പേര്‍ ചികിത്സയില്‍
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. 373 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . 368 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 17692പേര്‍ രോഗ മുക്തരായി. 6699പേര്‍ ചികിത്സയില്‍ ഉണ്ട്.

അതേസമയം, കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1367, കോഴിക്കോട് 943, തൃശൂര്‍ 844, എറണാകുളം 486, തിരുവനന്തപുരം 525, കൊല്ലം 537, കോട്ടയം 465, കണ്ണൂര്‍ 348, ആലപ്പുഴ 373, പാലക്കാട് 179, കാസര്‍ഗോഡ് 239, പത്തനംതിട്ട 129, ഇടുക്കി 114, വയനാട് 136 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, കണ്ണൂര്‍ 12, മലപ്പുറം, തൃശൂര്‍ 8 വീതം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, ഇടുക്കി, വയനാട് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.












Click it and Unblock the Notifications