ആലപ്പുഴയില്‍ 451 പേര്‍ക്ക് കോവിഡ്; 711 പേര്‍ക്ക് രോഗമുക്തി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.58%
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 28) 451 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 711 പേര്‍ രോഗമുക്തരായി. 9.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 189771 പേര്‍ രോഗമുക്തരായി. 7953 പേര്‍ ചികിത്സയിലുണ്ട്.
234പേര്‍ കോവിഡ് ആശുപത്രികളിലും 1290 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5547 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 176 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1792 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 637 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22355 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 4707 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചത്.

അതേസമയം, ജില്ലയില്‍ 8.48 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. 8,48,694 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 62,2440 പേര്‍ ആദ്യ ഡോസെടുത്തു. 2,26,254 പേര്‍ രണ്ടു ഡോസുമെടുത്തു. ജില്ലയില്‍ 27,700 ഡോസ് കോവിഡ് വാക്സിന്‍ സ്റ്റോക്കുള്ളതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തിങ്കളാഴ്ച 27,500 ഡോസ് വാക്സിന്‍ ലഭിച്ചു. 19,700 ഡോസ് കോവിഷീല്‍ഡും 8,000 ഡോസ് കോവാക്സിനുമാണുള്ളത്. കോവിഡ് വാക്സിനേഷന്‍ സംശയങ്ങള്‍ക്ക് 0477 2239030 എന്ന ഫോണ്‍ നമ്പരില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ വിളിക്കാം.
ഇതിനിടെ, ആരോഗ്യവകുപ്പിന്റെ മൊബൈല്‍ പരിശോധന സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്തും. ചൊവ്വാഴ്ച(ജൂണ്‍ 29) പാണാവള്ളി, കണ്ടല്ലൂര്‍, വള്ളികുന്നം, ചുനക്കര, കാര്‍ത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, കഞ്ഞിക്കുഴി, കടക്കരപ്പള്ളി, മാരാരിക്കുളം തെക്ക്, മുളക്കുഴ, ചമ്പക്കുളം, ചേര്‍ത്തല തെക്ക്, മുട്ടാര്‍ എന്നീ പഞ്ചായത്തുകളിലാണ് പരിശോധന.
Recommended Video
ടബുധനാഴ്ച (ജൂണ്‍ 30) പാണാവള്ളി, മണ്ണഞ്ചേരി,കാര്‍ത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, കഞ്ഞിക്കുഴി, പുറക്കാട്, മാന്നാര്‍, അരൂര്‍, പാലമേല്‍, നൂറനാട്, ചേര്‍ത്തല തെക്ക്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും കോവിഡ് പരിശോധന നടത്തും. വ്യാഴാഴ്ച(ജൂലൈ 1) പാണാവള്ളി, വള്ളികുന്നം, പുളിങ്കുന്ന്, താമരക്കുളം, കൈനകരി, പട്ടണക്കാട്, മുളക്കുഴ, പുറക്കാട്, ചെട്ടികുളങ്ങര, ചമ്പക്കുളം, ചിങ്ങോലി, കഞ്ഞിക്കുഴി, മാരാരിക്കുളം തെക്ക്, പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും പരിശോധന നടത്തും.












Click it and Unblock the Notifications