• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലപ്പുഴയില്‍ 456 പേര്‍ക്ക് കൊവിഡ്: ഉറവിടം വ്യക്തമല്ലാത്ത 18 കേസുകള്‍, ജില്ലയില്‍ 6144 രോഗികള്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് .18പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 574 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 16149 പേര്‍ രോഗ മുക്തരായി. 6144 പേര്‍ ചികിത്സയില്‍ ഉണ്ട്.

അതേസമയം, ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന ആര്യാട് വാര്‍ഡ് 13, വയലാര്‍ വാര്‍ഡ് 8, മുളക്കുഴ വാര്‍ഡ് 15 ല്‍ വലിയ പറമ്പ് റോഡില്‍ പ്രഗര്‍തി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ തച്ചിലേടത്ത് കുരിശിന്‍തൊട്ടി വരെ റോഡിന്റെ ഇടതുഭാഗം മാത്രം നിലനിര്‍ത്തി ബാക്കി പ്രദേശം ഒഴിവാക്കാം, കുത്തിയതോട് വാര്‍ഡ് 12, ചേര്‍ത്തല സൗത്ത് വാര്‍ഡ് 22, മുട്ടാര്‍ വാര്‍ഡ് 2, 7,11,12,13, കായംകുളം മുനിസിപ്പാലിറ്റി വാര്‍ഡ് 1, 2, 6, 9, മാവേലിക്കര മുനിസിപ്പാലിറ്റി വാര്‍ഡ് 9, അമ്പലപ്പുഴ സൗത്ത് വാര്‍ഡ് 8,

പാലമേല്‍ വാര്‍ഡ് 11, ചമ്പക്കുളം വാര്‍ഡ് 2, പുന്നപ്ര നോര്‍ത്ത് വാര്‍ഡ് 7 ല്‍ നാഷണല്‍ ഹൈവേക്കു കിഴക്കുവശം ബോണാന്‍സ ഹോട്ടല്‍ മുതല്‍ അമ്പിളി സ്റ്റോര്‍ വരെയും പഞ്ചായത്ത് റോഡില്‍ പി എസ് ഭവന്‍ മുതല്‍ ലൈബ്രറി റോഡില്‍ ശബരി നിവാസ് വരെയുള്ള ഭാഗം ഒഴികയുള്ള പ്രദേശം, പാണാവള്ളി വാര്‍ഡ് 7 കണ്ടെയ്‌നമെന്റ് സോണില്‍ നിന്നും ഒഴിവാക്കി.

cmsvideo
    Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

    English summary
    Kerala Covid Update: Today 456 New Covid Cases Reported In Alappuzha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X