ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് ആരോഗ്യപ്രവര്‍ത്തകരടക്കം ആലപ്പുഴയില്‍ 619 പേര്‍ക്ക് കൊവിഡ്: ജില്ലയില്‍ 6250 പേര്‍ ചികിത്സയില്‍

Google Oneindia Malayalam News

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ് . 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 615 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 14447പേര്‍ രോഗ മുക്തരായി. 6250 പേര്‍ ചികിത്സയില്‍ ഉണ്ട്.

covid

അതേസമയം, കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: ഉന്നതതല സൈനിക ചര്‍ച്ച തിങ്കളാഴ്ച, ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്ചഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: ഉന്നതതല സൈനിക ചര്‍ച്ച തിങ്കളാഴ്ച, ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്ച

ദില്ലി കലാപം: സ്വതന്ത്ര അന്വേഷണത്തിന് വിദഗ്ദസമിതിയെ രൂപീകരിച്ചു, വിരമിച്ച ജഡ്ജിമാരും അംഗങ്ങള്‍ദില്ലി കലാപം: സ്വതന്ത്ര അന്വേഷണത്തിന് വിദഗ്ദസമിതിയെ രൂപീകരിച്ചു, വിരമിച്ച ജഡ്ജിമാരും അംഗങ്ങള്‍

ഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യുംഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യും

Recommended Video

cmsvideo
രക്ഷകനായി ഒരു വാക്സിൻ..ഉടൻ വരുമെന്ന് who | Oneindia Malayalam

English summary
Kerala Covid Update: Today 619 New Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X