ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

672 ല്‍ 667 പേര്‍ക്കും സമ്പര്‍ക്കിലൂടെ കൊവിഡ്, ആലപ്പുഴയിൽ കേസുകള്‍ ഉയരുന്നു; ജില്ലയില്‍ 5742 രോഗികൾ

Google Oneindia Malayalam News

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 672 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് . 667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 12387പേര്‍ രോഗ മുക്തരായി. 5742പേര്‍ ചികിത്സയില്‍ ഉണ്ട്.

covid

അതേസമയം, സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബീഹാറിൽ കളി മാറ്റിപ്പിടിച്ച് പാസ്വാന്‍; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, എൽജെപിയുടെ പുതിയ നീക്കംബീഹാറിൽ കളി മാറ്റിപ്പിടിച്ച് പാസ്വാന്‍; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, എൽജെപിയുടെ പുതിയ നീക്കം

ഷഹീന്‍ബാഗ് മോഡല്‍ വേണ്ട; പൊതുസ്ഥലം കയ്യേറി അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതിഷഹീന്‍ബാഗ് മോഡല്‍ വേണ്ട; പൊതുസ്ഥലം കയ്യേറി അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

English summary
Kerala Covid Update: Today 672 New Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X