ആലപ്പുഴയില്‍ 770 പേര്‍ക്ക് കോവിഡ്; 672 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.88 %
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 26) 770 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 672 പേര്‍ രോഗമുക്തരായി. 9.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 188277 പേര്‍ രോഗമുക്തരായി. 8339 പേര്‍ ചികിത്സയിലുണ്ട്.

249 പേര്‍ കോവിഡ് ആശുപത്രികളിലും 1329 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5563 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 161 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1826 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2168 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22412 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 7789 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
അതേസമയം, വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ നിര്‍ബന്ധമായും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് (ഡി.സി.സി.) മാറ്റണമെന്ന് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചിരുന്നു. ഐസൊലേഷന്‍ സൗകര്യങ്ങളില്ലാതെ വീട്ടില്‍ കഴിയുന്നത് കുടുംബാംഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
കുടുംബാംഗങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി രോഗികള്‍ ഇക്കാര്യത്തില്‍ സഹകരിക്കണം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിന് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. രോഗവ്യാപനം നിയന്ത്രിക്കാന്‍ കോവിഡ് പരിശോധന ആളുകള്‍ കൂടുന്ന ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ബാങ്ക്, തുണിക്കടകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് പരിശോധന നടത്താന്‍ സംവിധാനം ഒരുക്കും.
അടിപൊളി സെക്‌സി ലുക്കില്‍ ഷമ സിക്കന്ദര്‍; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications