ആലപ്പുഴയില്‍ 772 പേര്‍ക്ക് കൂടി കൊവിഡ്: 705 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി 8.81
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച(ജൂണ്‍ 29) 772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 705 പേര്‍ രോഗമുക്തരായി. 8.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ആകെ 190476 പേര്‍ രോഗമുക്തരായി. 8020 പേര്‍ ചികിത്സയിലുണ്ട്. 231പേര്‍ കോവിഡ് ആശുപത്രികളിലും 1275 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5316 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 96 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2028 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2206 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22533 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 8755 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.
നിയന്ത്രിത മേഖലയാക്കി
ദേവീകുളങ്ങര വാര്‍ഡ് 9, വീയപുരം വാര്‍ഡ് 7, തണ്ണീര്‍മുക്കം വാര്‍ഡ് 15ല്‍ പടിഞ്ഞാറ് ഫ്രണ്ട്സ് സ്റ്റഡി സെന്ററിന് വടക്കുവശം, കിഴക്ക് വട്ടച്ചിറ റോഡ്, തെക്ക് മുട്ടിത്തിപ്പറമ്പ് കുരിശടിക്ക് സമീപം, വടക്ക് വാരണശ്ശേരി പാലം
നിയന്ത്രിത മേഖലയില്‍ നിന്നും ഒഴിവാക്കി
തണ്ണീര്‍മുക്കം വാര്‍ഡ് ആറില്‍ കിഴക്ക് പ്രോജക്ട് ഓഫീസ്, വടക്ക് തണ്ണീര്‍മുക്കം കായല്‍, പടിഞ്ഞാറ് മത്സ്യതൊഴിലാളി സഹകരണ സംഘം, തെക്ക് മണ്ണേല്‍ റോഡ്.
ജില്ലയില്‍ 8.63 ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി
Recommended Video
ജില്ലയില്‍ 8.63 ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. 8,63,715 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 6,26,587 പേര്‍ ആദ്യ ഡോസും 2,37,128 പേര്‍ രണ്ടാമത്തെ ഡോസുമെടുത്തു. ജില്ലയില്‍ 12,817 ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ട്.












Click it and Unblock the Notifications