Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയ്ക്ക് ഇന്ന് ആശ്വാസം; ടിപിആര്‍ പത്തിനും താഴെ, 833 പേര്‍ക്ക് കൂടി കൊവിഡ്

ആലപ്പുഴ: ആലപ്പുഴ ജില്ലയ്ക്ക് ആശ്വാസമായി ഇന്നത്തെ കൊവിഡ് കണക്കുകള്‍. ഇന്ന് ജില്ലയില്‍ 833 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 787 പേര്‍ രോഗമുക്തരായി. 8.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടിപിആര്‍ പത്തില്‍ താഴെയായത് ജില്ലയെ സംബന്ധിച്ച് ആശ്വാസകരമാണ്. 823 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 191263 പേര്‍ രോഗമുക്തരായി. 8066 പേര്‍ ചികിത്സയിലുണ്ട്.

230 പേര്‍ കോവിഡ് ആശുപത്രികളിലും 1215 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5375 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 128 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2052 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1884 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 22365 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9560 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്. 864 ഡോസ് കോവിഡ് വാക്സിനാണ് ജില്ലയില്‍ ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം സ്റ്റോക്കുള്ളതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

covid

അതേസമയം, കോവിഡ് മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിക്കാന്‍ ആലപ്പുഴ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഒരുങ്ങിക്കഴിഞ്ഞു. . ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ ട്രയാജ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തം. വെന്റിലേറ്റര്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ എന്നിവ ട്രയാജിലെ എല്ലാ കിടക്കകള്‍ക്കും സജ്ജീകരിച്ചു. നിലവിലുള്ള 285 കിടക്കകള്‍ കൂടാതെ 150 കിടക്കകള്‍ കൂടി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സക്കായി സജ്ജീകരിക്കും. അധികമായി 12 ഐ.സി.യു. കിടക്കകള്‍, കുട്ടികള്‍ക്കായി 28 ഹൈ- ഡിപെന്‍ഡന്‍സി യൂണിറ്റുകള്‍ എന്നിവ ഒരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

കുട്ടികള്‍ക്ക് എങ്ങനെയാണ് കോവിഡ് ബാധിക്കുന്നത്, എങ്ങനെയെയാണ് കോവിഡ് കുട്ടികളില്‍ രൂക്ഷമാകുന്നത്, കോവിടാനന്തരം കുട്ടികളില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രം ഇന്‍ ചില്‍ഡ്രന്‍ അഥവാ മിസ്‌ക് എന്ന അവസ്ഥ നേരിടാന്‍ വേണ്ടുന്ന കാര്യങ്ങളും മെഡിക്കല്‍ കോളേജില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
    ഇവരുടെ കണ്ണീർ കാണാൻ ഇവിടെയാരുമില്ലേ!!! | Oneindia Malayalam

    കൂടുതല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും പീഡിയാട്രിക് വെന്റിലേറ്റര്‍ പരിശോധന നല്‍കും. കുട്ടികളിലെ മിസ്‌കിന് നല്‍കേണ്ടി വരുന്ന വളരെ വിലയുള്ള ഇന്‍ട്ര വീനസ് ഇമ്മ്യുണോ ഗ്ലോബ്ലിന്‍ ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ 2000 ലിറ്ററിന്റെ ഒരു ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ് ഒരു സന്നദ്ധ സംഘന മുഖേന സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടന്റ് ഡോ. ആര്‍. വി രാംലാല്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+