ആലപ്പുഴയില്‍ ഇന്ന് 837 പേര്‍ക്ക് കൊവിഡ്, രോഗമുക്തി കുറവ്: ജില്ലയില്‍ 7459 പേര് ചികിത്സയില്‍
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 837 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7 പേര് വിദേശത്തു നിന്നും 16 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ് . 809 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . 436 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19521 പേര് രോഗമുക്തരായി. 7459 പേര് ചികിത്സയില്‍ ഉണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 909, കൊല്ലം 750, പത്തനംതിട്ട 250, ആലപ്പുഴ 769, കോട്ടയം 167, ഇടുക്കി 94, എറണാകുളം 414, തൃശൂര്‍ 1170, പാലക്കാട് 239, മലപ്പുറം 731, കോഴിക്കോട് 1153, വയനാട് 120, കണ്ണൂര്‍ 572, കാസര്‍ഗോഡ് 255 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,733 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,193 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.