• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം 843 പേര്‍ക്ക് കൊവിഡ്: ആലപ്പുഴയില്‍ കേസുകള്‍ ഉയരുന്നു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 പേര്‍ വിദേശത്തു നിന്നും 8 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് . 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 825 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 526 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 13718 പേര്‍ രോഗ മുക്തരായി. 6364 പേര്‍ ചികിത്സയില്‍ ഉണ്ട്.

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഗസറ്റെഡ് ഓഫീസര്‍മാരെ തദ്ദേശഭരണ സ്ഥാപന തലത്തിലെ രോഗനിയന്ത്രണ നടപടികളുടെ സെക്ടറല്‍ മാജിസ്ട്രേറ്റ്മാരായും കോവിഡ് സെന്റിനല്‍ മാരായും നിയോഗിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി. ഒക്ടോബര്‍ 31 വരെയാണ് നിയമനം. 79 ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. പ്രതിരോധ ക്രമീകരണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

ആരോഗ്യം, റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണം എന്നിവയ്ക്കു പുറമെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം കോവിഡ് പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി.

സെക്ടറല്‍ മാജിസ്ട്രേറ്റുമാരുടെയും കോവിഡ് സെന്റിനെല്‍സിന്റെയും ഉത്തരവാദിത്വങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍മാനായ കളക്ടര്‍ക്ക് ദിവസവും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം.

സൈനികർക്കുള്ള സാമഗ്രികളുമായി കൂറ്റൻ വിമാനം അതിർത്തിയിൽ; ലേയിൽ പറന്നിറങ്ങി സി 17 ഗ്ലോബ് മാസ്റ്റർ

സര്‍ക്കാരിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സെക്ടര്‍ ഓഫീസര്‍മാര്‍ മറ്റു വകുപ്പുകളില്‍നിന്ന് നിലവില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍(സാമൂഹിക അകലം, മാസ്‌ക്കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍), ക്വാറന്റയിന്‍, ഐസൊലേഷന്‍, ചടങ്ങുകളിലെയും മാര്‍ക്കറ്റുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും കോവിഡ് പ്രോട്ടോക്കോള്‍ പാലനം, മൈക്രോ കണ്ടെയ്ന്‍മെന്റ്, റിവേഴ്സ് ക്വാറന്റയിന്‍, പ്രചാരണ നടപടികള്‍ തുടങ്ങിയവയുടെ കാര്യക്ഷമമായ നിര്‍വഹണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

റോഡിലല്ല.. ടാക്സി വെള്ളത്തിൽ: ആലപ്പുഴയിൽ വാട്ടർ ടാക്സി, ഉൾനാടൻ ജലഗതാഗതത്തിന് പുത്തൻ കരുത്ത്!!

പയ്യന്നൂരില്‍ നിന്നും മുങ്ങിയ കമിതാക്കളെ കണ്ടെത്തിയില്ല: ചെന്നൈയില്‍ നിന്നും മുങ്ങിയവര്‍ മംഗളൂരിലെന്

ശബരിമല: പമ്പയില്‍ സ്നാനമില്ല, തുലാമസ പൂജക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് 20 ഷവര്‍ സംവിധാനം ഒരുക്കും

English summary
Kerala Covid Update: Today 843 New Covid Cases Reported In Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X