Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ ഇന്ന് 87 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 87 രോഗികൾ, ജില്ലയിൽ 1621 പേർ ചികിത്സയിൽ

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാളുടെ രോഗത്തിന്റെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കുവൈറ്റ് നിന്നുമെത്തിയ തെക്കേക്കര സ്വദേശി, ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ ചേര്‍ത്തല സ്വദേശി, ശ്രീനഗറില്‍ നിന്നെത്തിയ കരിയിലക്കുളങ്ങര സ്വദേശി, മുംബൈയില്‍ നിന്നെത്തിയ തഴക്കരസ്വദേശി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1621 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 212 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4,414 പേര്‍ രോഗമുക്തരായി.

covid

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
തുമ്പോളി 1.
കുടശ്ശനാട് 1.
ചുനക്കര 8.
താമരക്കുളം 2.
കായംകുളം 5.
ആറാട്ടുപുഴ 1.
അമ്പലപ്പുഴ 1.
പുന്നപ്ര 3.
പള്ളിപ്പാട് 1.
കണിച്ചുകുളങ്ങര1
വെട്ടിയാര്‍ 4,
എഴുപുന്ന 1
മാരാരിക്കുളം വടക്ക് 1.
പള്ളിപ്പുറം 2.
ചേര്‍ത്തല തെക്ക് 2
തണ്ണീര്‍മുക്കം 9.
ആലപ്പുഴ 16.
മാവേലിക്കര 3.
ചേര്‍ത്തല 4.
തൈക്കല്‍ 1.
പെരിങ്ങാല 1.
മാന്നാര്‍ 1.
കൈനകരി 4.
പാണാവള്ളി 1.
ചമ്പക്കുളം 1.
കരിയിലകുളങ്ങര 1.
കീരിക്കാട് 1.
ബുധനൂര്‍ 2,
തലവടി 1,
നീലംപേരൂര്‍ 1,
പെരുമ്പളം 1.

അതേസമയം, കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+