Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 895 പേര്‍ക്ക് കോവിഡ്; 1183 പേര്‍ രോഗമുക്തരായി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.10%

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 18) 895 പര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1183 പേര്‍ രോഗമുക്തരായി. 9.10 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 883 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പത്ത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 180925 പേര്‍ രോഗമുക്തരായി. 10055 പേര്‍ ചികിത്സയിലുണ്ട്.

covid

234 പേര്‍ കോവിഡ് ആശുപത്രികളിലും 1615 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6871 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 192 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 3261 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2446 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 27800 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9828 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.

അതേസമയം, വേനല്‍ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ കൊതുകു വളരാനുളള സാധ്യതകള്‍ വീടുകളില്‍ ഇല്ലെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ 'ഡ്രൈഡേ ആചരിക്കണം. ആഴ്ചതോറും 15 മിനിട്ടെങ്കിലും വീടുകളുടെ അകത്തും മുകളിലും ചുറ്റുപാടുകളിലും നിരീക്ഷണം നടത്തി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രക്രീയയാണിത്.

Recommended Video

cmsvideo
    Third wave of pandemic starts in India within one month

    വീട്ടില്‍ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ വെളളം കെട്ടികിടപ്പുണ്ടോ, ടെറസ്സില്‍ ഉപേക്ഷിച്ചിരിക്കുന്ന പാഴ്വസ്തുക്കളില്‍ വെളളം കെട്ടി നില്‍ക്കുന്നുണ്ടോ, വീടിന് പരിസരത്ത് ചിരട്ട, പൊട്ടിയ പാത്രം, കുപ്പികള്‍, പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍, മുട്ടത്തോട് എന്നിവയില്‍ മഴവെളളം കെട്ടി നില്‍ക്കുന്നുണ്ടോ, വീടിനുളളില്‍ പാത്രങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ അടച്ചു സൂക്ഷിക്കാതെ കുടിവെളളം സംഭരിച്ചിട്ടുണ്ടോ, ഫ്രിഡ്ജിനു പുറകിലെ ട്രേയില്‍ വെളളം പതിവായി കെട്ടി നില്‍ക്കാറുണ്ടോ, വീടിനുളളില്‍ അലങ്കാര ചെടിയുടെ അടിയിലെ പാത്രത്തില്‍ വെളളം കെട്ടി കിടക്കുന്നുണ്ടോ, വീടിനോടുചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ടോ, വീടിനുളളില്‍ തുണികള്‍ സ്ഥിരമായി തൂക്കിയിട്ടിട്ടുണ്ടോ, തുടങ്ങിയവ ശ്രദ്ധിക്കണം. വീട്ടിലും പരിസരത്തും കൊതുകിന്റെ സാനിദ്ധ്യം ഇല്ലാ യെന്നും ഉറപ്പാക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+