ആലപ്പുഴയ്ക്ക് ആശ്വാസം; ഇന്ന് 91 പേര്‍ക്ക് മാത്രം കൊവിഡ്, 86 കേസുകളും സമ്പര്‍ക്കത്തിലൂടെ
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .4 പേര്‍ വിദേശത്തു നിന്നുംഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .145 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78665 പേര്‍ രോഗ മുക്തരായി. 1954 പേര്‍ ചികിത്സയില്‍ ഉണ്ട്.

കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
അതേസമയം, ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടരുന്നു. ജില്ലയിലെ ആറു കേന്ദ്രങ്ങളിലാണ് മെഗാ ക്യാമ്പുകള്‍ നടന്നുവരുന്നത്. ചേര്‍ത്തല ടൗണ്‍ ഹാള്‍, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാള്‍, ഹരിപ്പാട് കാവല്‍ മര്‍ത്തോമ ഡെവലപ്മെന്റ് സെന്റര്‍, കായംകുളം ടൗണ്‍ഹാള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലാണ് ക്യാമ്പ്. മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്‌കൂളിലെ ക്യാമ്പ് മാവേലിക്കര ടൗണ്‍ ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. വണ്ടാനം മെഡിക്കല്‍ കോളജില്‍ 5 കേന്ദ്രങ്ങള്‍ വാക്‌സിനേഷനായി പ്രവര്‍ത്തിക്കുന്നു.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications