• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തിരഞ്ഞെടുപ്പ്: അമ്പലപ്പുഴ പിടിക്കാന്‍ ബിജെപി ഇറക്കിയ വജ്രായുധം; ആരാണ് അനൂപ് ആന്റണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരിക്കുകയാണ്. സംസ്ഥാനത്തെ മുന്നണികളെല്ലാം വമ്പന്‍ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി സീറ്റ് വര്‍ദ്ധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്ന ഒരു കാര്യം. സീറ്റ് വര്‍ദ്ധിപ്പിക്കുന്നത് കേരളത്തില്‍ വമ്പന്‍ നീക്കങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് വലിയ പ്രധാന്യമാണ് ബിജെപി തിരഞ്ഞെടുപ്പില്‍ നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

എട്ട് സ്ഥാനാര്‍ത്ഥികള്‍

എട്ട് സ്ഥാനാര്‍ത്ഥികള്‍

കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനം ക്രിസ്ത്യന്‍ സമൂഹമാണ്. ഈ തിരഞ്ഞെടുപ്പില്‍ എട്ട് ക്രിസ്ത്യന്‍ സമൂഹത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അലപ്പുഴയിലെ അമ്പലപ്പുഴയില്‍ നിന്ന് കളത്തിലിറങ്ങിയ യുവ മോര്‍ച്ചയുടെ ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫാണ് ഇവരില്‍ പ്രമുഖര്‍.

ആരാണ് അനൂപ് ആന്റണി

ആരാണ് അനൂപ് ആന്റണി

36കാരനായ അനൂപ് ആന്റണി എഞ്ചിനിയറിംഗ് ബിരുധദാരിയാണ്. വിവേകാനന്ദ കേന്ദ്രവും വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന് ശേഷം 2011 ല്‍ ബിജെപിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി 2011 ല്‍ നടത്തിയ 'ജന്‍ ചേത്‌ന യാത്ര'യില്‍ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്താണ് അദ്ദേഹം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ബൗദ്ധിക വിഭാഗം

ബൗദ്ധിക വിഭാഗം

നയ രേഖകളുടെ കരട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം പാര്‍ട്ടിയുടെ ബൗദ്ധിക വിഭാഗം സെല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ ബിജെവൈഎമ്മിന്റെ പൂനം മഹാജന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപ് ആന്റണിയെയായിരുന്നു.

ആദ്യ തിരഞ്ഞെടുപ്പ്

ആദ്യ തിരഞ്ഞെടുപ്പ്

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പാണ് അനൂപ് അന്റണി നേരിടുന്നത്. സിപിഎമ്മിന്റെ എച്ച് സലാം, കോണ്‍ഗ്രസിന്റെ എം ലിജു എന്നിവരാണ് അനൂപ് ആന്റണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍. 14 തിരഞ്ഞെടുപ്പില്‍ ഒമ്പത് തവണയും ഇടതുപക്ഷത്തിനെ വിജയിപ്പിച്ച ചരിത്രമുള്ള അമ്പലപ്പുഴയിലാണ് അനൂപ് ആന്റണി മത്സരിക്കുന്നത്.

ബിജെപിയുടെ വോട്ട്

ബിജെപിയുടെ വോട്ട്

ബിജെപിക്ക് മികച്ച വോട്ടുള്ള മണ്ഡലം കൂടിയാണ് അമ്പലപ്പുഴ. 2016ലെ തിരഞ്ഞെടുപ്പില്‍ 17 ശതമാനം വോട്ട് ശതമാനം നേടിയെടുക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബിജെപിയുമായി സഖ്യമുള്ള ബിഡിജെഎസ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രം കൂടിയാണ് അമ്പലപ്പുഴ.

പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍

പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍

കാലങ്ങളായി പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കാണ് പോയിരുന്നത്. ഇത്തവണ അനൂപ് ആന്റണിയിലൂടെ ബിജെപിയിലേക്കെത്തിക്കാനാവുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. അതേസമയം, ബിജെപി ക്രിസ്ത്യന്‍ വിരുദ്ധമാണെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചു, പക്ഷേ ആളുകള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് അനൂപ് അന്റണി പറയുന്നു.

 മറ്റ് സ്ഥാനാര്‍ത്ഥികള്‍

മറ്റ് സ്ഥാനാര്‍ത്ഥികള്‍

ക്രിസ്ത്യന്‍ സമുദായത്തിലുള്ള മറ്റ് ചില ബിജെപി സ്ഥാനാര്‍ത്ഥികള്‍, ഇരിങ്ങാലക്കുട മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്, കാഞ്ഞിരപ്പള്ളി , അല്‍ഫോണ്‍സ് കണ്ണന്താനം, ജിജി ജോസഫ് - മൂവാറ്റുപുഴ, ആറന്മുള- ബിജു മാത്യൂസ്.

10 അല്ല, 13 മണ്ഡലങ്ങൾ; പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് ബിജെപി,ആദ്യ കണക്ക് കൂട്ടലിൽ മണ്ഡലങ്ങൾ ഇങ്ങനെ

cmsvideo
  തപാൽ വോട്ട് ദുരുപയോഗം ചെയ്യപ്പെട്ടോ? | Oneindia Malayalam

  സിപിഎം ഉറപ്പിച്ചു, 85 സീറ്റ് വരെ കിട്ടും കേന്ദ്ര നേതൃത്വത്തിന് തികഞ്ഞ വിശ്വാസം, തരംഗമുണ്ടായാല്‍ 100

  പാര്‍ട്ടി അറിയേണ്ട... ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു; വടകരയില്‍ അടിയൊഴുക്ക്... യുഡിഎഫിന്റെ ഭാഗമാകില്ല

  ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

  എ കെ ആന്റണി
  Know all about
  എ കെ ആന്റണി

  English summary
  Kerala Election: BJP Introduce prominent Christian face to capture Ambalapuzha; Who is Anoop Antony Joseph
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X