പ്രളയാനന്തര റോഡ് നിർമാണത്തിന് ആയിരം കോടിരൂപ അനുവദിച്ചു-മന്ത്രി ജി സുധാകരൻ
ആലപ്പുഴ: പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണത്തിന് അടിയന്തരമായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി .സുധാകരൻ പറഞ്ഞു. പ്രളയാനന്തരം പത്തര കോടി രൂപ മുടക്കി പുനർനിർമാണം നടത്തുന്ന എ.സി. റോഡിലെ പ്രവർത്തികളുടെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. നിലവിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ഉപരിതലം ടാറിങ് നടത്തുന്ന ജോലികളാണ് നടന്നുവരുന്നത്. ഇതുകൂടാതെ വെള്ളം കയറുന്ന 7 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവിടം മെറ്റൽ ഉപയോഗിച്ച് ഉയർത്തിയതിനുശേഷം ആയിരിക്കും ഒറ്റ ഉപരിതല ടാറിങ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു.
പത്തര കോടി രൂപയുടെ ജോലികൾ ജനുവരിയിൽ പൂർത്തിയാകും. ഒന്ന് രണ്ടു വർഷത്തേക്ക് റോഡ് നല്ലനിലയിൽ കിടക്കുമെങ്കിലും 150 കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തിൽ എ.സി.റോഡിനെ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റോഡിന് താഴെക്കൂടി വെള്ളം ഒഴുകി പോകുന്ന തരത്തിലും ചെളിയിൽ റോഡ് താഴാത്ത വിധത്തിലുമുള്ള നിർമ്മാണ രീതിയായിരിക്കും അവലംബിക്കുക. റോഡ് നിർമ്മാണത്തിന് പുതിയ സാങ്കേതികവിദ്യകൾ ചർച്ചചെയ്യുന്നതിന് ജനുവരിയിൽ പൊതുമരാമത്ത് വകുപ്പ് ഒരു വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന റോഡുകളാണ് ഇവിടെ ആവശ്യം. ആലപ്പുഴയിൽ എസ്.എൻ.കവല മുതൽ കഞ്ഞിപ്പാടം വരെ 3.6 കിലോമീറ്റർ റോഡ് 14 കോടി രൂപയ്ക്ക് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലം, ചമ്പക്കുളം -കനാൽ ജെട്ടി പാലം, മുണ്ടയ്ക്കൽ പാലം എന്നിവ നിർമ്മിക്കാൻ ദ്രുതഗതിയിൽ നടപടികൾ ആവുകയാണ്. 2019 ഏപ്രിൽ മുമ്പ് ഇവ പൂർത്തിയാക്കും. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങൾ നീങ്ങിയാൽ ആലപ്പുഴ ബൈപാസ് നാലുമാസത്തിനകം തുറക്കുമെന്ന് മന്ത്രി പറഞ്ഞു . എ.സി. റോഡിലെ നിർമ്മാണത്തിൽ മുഖ്യമന്ത്രി പ്രത്യേകശ്രദ്ധ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടനാട്ടിലെ എല്ലാ റോഡുകളും നിർമ്മിക്കും. ഇപ്പോൾ തന്നെ ഏഴ് എണ്ണത്തിന് പണം നൽകിയിട്ടുണ്ട് .എ. സി. റോഡ് ഒഴികെ 131 കോടി രൂപയുടെ പണികൾ നടക്കുമെന്നും മന്ത്രി പറഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications