ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ ഇപ്പോഴും പെരുവഴിയില്‍, പ്രഖ്യാപനം ഇഴയുന്നു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇപ്പോഴും പെരുവഴിയില്‍ തന്നെ. വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കുന്നതിനു മുന്‍്പുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ജില്ലയില്‍ വീടു നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ ഇപ്പോഴും അവ്യക്തം. പ്രാഥമിക കണക്കെടുപ്പില്‍ 724 വീടുകള്‍ പൂര്‍ണമായും 32370 വീടുകള്‍ ഭാഗികമായും നഷ്ടപ്പെട്ടുവെന്ന കണക്കാണ് റവന്യുവകുപ്പ് നല്‍കിയത്.

<strong>വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം<br></strong>വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം

പിന്നാലെ തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനിയര്‍മാരെ ഉപയോഗിച്ച് കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ഇവരുടെ റിപ്പോര്‍ട്ട് സമയബന്ധിതമായി വാങ്ങിയെങ്കിലും അവ്യക്തതകള്‍ ബാക്കിയാണ്. ഇവരുടെ കണക്കെടുപ്പിനെതിരെ പരാതികളുമായി എംഎല്‍എമാര്‍ അടക്കം രംഗത്തെത്തി. അര്‍ഹരായ പലരെയും പട്ടികയില്‍ നിന്നൊഴിവാക്കിയെന്ന പരാതി ഏറിയതോടെ വീടു നഷ്ടമായവരുടെ പേരുവിവരം വെബ്‌സൈറ്റില്‍ നല്‍കാനുള്ള തീരുമാനവും മരവിപ്പിച്ചു.

Alappuzha

10,000 രൂപ ധനസഹായവിതരണം പോലും ഇതേവരെ പൂര്‍ത്തീകരിക്കാനാകാത്ത സാഹചര്യത്തില്‍ വീടുകളുടെ നിര്‍മാണം എങ്ങനെ നടത്തുമെന്നത് അധികൃതര്‍ക്കു മുന്പില്‍ ചോദ്യചിഹ്നമാകുന്നു. വീട് നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍തലത്തിലും നിര്‍ദേശങ്ങളുണ്ടായിട്ടില്ല. പ്രളയത്തേ തുടര്‍ന്ന് താമസിക്കാനിടമില്ലാതെ ഇപ്പോഴും ദുരിതാശ്വാസക്യാന്പുകളില്‍ കഴിയുന്നവരുണ്ട്.

English summary
Kerala Flood 2018: Homeless people in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X