മാറ്റിയിട്ടില്ല; ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൗരിയമ്മ തന്നെയെന്ന് സമാന്തരവിഭാഗം സംസ്ഥാന സെന്റര്‍
ചേര്‍ത്തല: ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെആര്‍ ഗൗരിയമ്മ തന്നെയാണെന്ന് ജെഎസ്എസ് സമാന്തര വിഭാഗം സംസ്ഥാന സെന്റര്‍. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്നത് ജെഎസ്എസിലെ ഒരു വിഭാഗത്തിന്റെ സമ്മേളനം മാത്രമാണെന്നും പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനക്കാരി കെ ആര്‍ ഗൗരിയമ്മയാണെന്നും സമാന്തര വിഭാഗം വ്യക്തമാക്കി.

ജെഎസ്എസ് ഒരു വിഭാഗത്തിന്റെ അജണ്ട നടപ്പാക്കാനുദ്ദേശിച്ചാണ് ഗൗരിയമ്മയെ മാറ്റിയത്. ഭൂരിപക്ഷം സംസ്ഥാന കമ്മറ്റി അംഗങ്ങളും തങ്ങളോടൊപ്പമാണെന്നും യോഗം അവകാശപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി കെ. സുരേഷ് അധ്യക്ഷനായി. സി എം. അനില്‍കുമാര്‍, സീതത്തോട് മോഹനന്‍, കടവൂര്‍ ചന്ദ്രന്‍, പൊന്‍മന അജയന്‍, വി.കെ. ഗൗരീശന്‍, എ.ബി. രാധാകൃഷ്ണന്‍, ബാലന്‍ ചാലക്കുടി, വയലാര്‍ സന്തോഷ്, ജോഷി മണപ്പുഴ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, ജെ എസ് എസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ ആര്‍ ഗൗരിയമ്മയെ ഒഴിവാക്കിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവിലെ പ്രസിഡന്റ് ബാബു ജെ എസ് എസ് ജനറല്‍ സെക്രട്ടറിയാകുമെന്നും ഗൗരിയമ്മയ്ക്ക് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കിയെന്നുമാണ് അറിയിച്ചിരുന്നത്. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചെന്നും അറിയിച്ചിരുന്നു.
അനാരോഗ്യത്തെ തുടര്‍ന്ന് ഗൗരിയമ്മയുടെ താല്‍പര്യപ്രകാരമാണ് ജെ എസ് എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചത്. 1994ല്‍ ജെ എസ് എസ് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗൗരിയമ്മ മാറുന്നത്.












Click it and Unblock the Notifications